Sunday 7 July 2013

ക്ലബ്ബുകള്‍


ബഷീര്‍ ദിനം
ബഷീര്‍ ദിനത്തോടനുബന്ധിച്ച് ബഷീര്‍ കൃതികള്‍,ചിത്രങ്ങള്‍ എന്നിവയുടെ പ്രദര്‍ശനം നടത്തി.ബഷീര്‍-അനുഭവങ്ങളെ അക്ഷരങ്ങളീലൂടെ പകര്‍ത്തിയ എഴുത്തുകാരന്‍ എന്ന നിലയില്‍ മലയാളം ക്ലാസ്സുകളില്‍ അധ്യാപകര്‍ ബഷീറിനെ പരിചപ്പെടുത്തി.

സ്കൂള്‍ പാര്‍ലമെന്റ് ഇലക്ഷന്‍
27/9/12 ന് രാവിലെ സ്കൂള്‍ പാര്‍ലമെന്റ് ഇലക്ഷന്‍ നടത്തി.
ഉച്ചക്ക് ശേഷം സ്കൂള്‍ സ്പോര്‍ട്സ് നടത്തി.

 
മലയാള ദിനാഘോഷം

1/11/12 ന് കേരളപിറവിദിനത്തോടനുബന്ധിച്ച് എച്ച്.എസ്.എസ്. വിഭാഗം അധ്യാപകന്‍ ബിനുമാസ്റ്റര്‍ അസംബളിയില്‍ പ്രഭാഷണം നടത്തി. മലയാളത്തനിമയുള്‍കൊള്ളുന്ന ഗാനങ്ങളും കവിതകളും
വിദ്യാര്‍ത്ഥികള്‍ ആലപിച്ചു.ഉച്ചസമയത്ത് ഗാനങ്ങളും കവിതകളും കേള്‍പ്പിച്ചു.


ക്ലബ്ബുകള്‍

ഗണിത ക്ലബ്

25/6/12ന് ഗണിത ക്ലബ് എച്ച്.എം.ത്രേസ്യാമ്മ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. പാസ്കല്‍ ദിനം ആചരിച്ചു. ഗണിത ക്വിസ് മത്സരങ്ങളും ഗണിത പൂക്കള മത്സരങ്ങളും നടത്തി.

 
സയന്‍സ് ക്ലബ്ബ്
29/6/12ന് സയന്‍സ് ക്ലബ് ഉദ്ഘാടനം ഹെഡ്മിസ്ട്രസ്സ്നിര്‍വ്വഹിച്ചു.സയന്‍സ് ക്ലബ്ബിന്റെ നേതൃത്തില്‍ ക്വിസ് മത്സരം നടത്തി.സ്കൂള്‍തല എക്സിബിഷന്‍ നടത്തി.സബ് ജില്ലാതലത്തില്‍ വര്‍ക്കിങ്ങ് മോഡല്‍,സ്റ്റില്‍ മോഡല്‍ എന്നീ ഇനങ്ങളുടെ മത്സരത്തില്‍ പങ്കെടുത്തു.

No comments:

Post a Comment