Wednesday 19 June 2013


മാലിന്യ സംസ്ക്കരണ ബോധവല്‍ക്കരണം

29/11/12 ന് വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ " ലേബര്‍ ഇന്ത്യ" സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ നയ്ക്കുന്ന " ഉറവിടമാലിന്യ സംസ്കരണ പ്രചരണ കേരളയാത്രയ്ക്ക് സ്കൂളില്‍ സ്വീകരണം നല്‍കി”.വേള്‍ഡ് മലയാളി കൗണ്‍സില്‍ ഇന്ത്യ ചെയര്‍‌മാന്‍ ജോര്‍ജ്ജ് കുളങ്ങളര ക്ലാസെടുത്തു.പൈപ്പുകള്‍ വിതരണം ചെയ്തു.പൈപ്പുകള്‍ സ്ഥാപിച്ചു.

 
ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തില്‍ പച്ചക്കറി കൃഷിയും സ്കൂള്‍ ഗാര്‍‍ഡനും സംരക്ഷിച്ചു വരുന്നു.

Monday 10 June 2013


പരിസ്ഥിതി ദിനം
5/6/12 ന് ലോകപരിസ്ഥിതിദിനത്തോടനബന്ധിച്ച് കുട്ടികളില്‍ പാരിസ്ഥിതിക ബോധം ജനിപ്പിക്കുന്നതിനായി സ്കൂള്‍ അസംബ്ലിയില്‍ ഇന്ദുമതിടീച്ചര്‍ (പ്ലസ്ടു) പ്രഭാഷണം നടത്തി.
കൗണ്‍സിലര്‍ വൃക്ഷത്തെനട്ട് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഉച്ചയ്ക്ക് എക്കോ ക്ലബ് അംഗങ്ങള്‍ക്ക് തൃശൂര്‍ സെന്റ് തോമസ് കോളേജ് പ്രൊഫസര്‍ ഡോ.ബാബുജോസഫ് പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ക്ലാസ്സ് എടുത്തു.


-->
2012-13 അധ്യയന വര്‍ഷത്തെ പ്രധാന പ്രവര്‍ത്തനങ്ങള്‍

  • പ്രവേശനോത്സവം
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍(ഇക്കോ,ഹെല്‍ത്ത്,സയന്‍സ്,സോഷ്യല്‍ സയന്‍സ്,ഗണിതം,.ടി.,വിദ്യാരംഗം,ഗാന്ധിദര്‍ശന്‍,ഡയറി)
  • ദിനാചരണങ്ങള്‍
  • ഗാന്ധിദര്‍ശന്‍ പ്രവര്‍ത്തനങ്ങള്‍
  • പ്രവര്‍ത്തി പരിചയം
  • കലാകായിക പ്രവര്‍ത്തനങ്ങള്‍
  • നേട്ടങ്ങള്‍
          തനത് പ്രവര്‍ത്തനങ്ങള്‍
  • ജീവന്റെ വഴി
  • വൈഖരി
  • നാളേക്കിത്തിരി ഊര്‍ജ്ജം
  • അക്ഷരമുറ്റം
  • നൈറ്റ് ക്ലാസ്സ്
  • ചലച്ചിത്ര ശില്‍പ്പശാല
  • പ്രദര്‍ശനങ്ങള്‍
     
-->
പ്രവേശനോത്സവം

2012ജൂണ്‍ 4ന് രാവല 9.30ന് പുതിയ അദ്ധ്യയനവര്‍ഷം
-->
ആരംഭിച്ചു. അറിവിന്റെ ആദ്യാക്ഷരം കുറിക്കാന്‍ ആദ്യമായിട്ടെത്തിയ ഒന്നാം ക്ലാസ്സിലെ കുഞ്ഞുങ്ങള്‍ക്ക് അക്ഷരദീപം പകര്‍ന്നു നല്‍കി പ്രവേശനോത്സവം കൗണ്‍സിലര്‍ ശ്രീ സി.കെ.സുബ്രഹ്മണ്യന്‍ ഉദ്ഘാടനം ചെയ്തൂ. പ്രിന്‍സിപാള്‍ കുട്ടികളെ സ്കൂളിന്റെ പേര് രേഖപ്പെടുത്തിയ അലങ്കാരതൊപ്പിധരിപ്പിച്ചു, കുഞ്ഞുങ്ങളെ സ്വീകരിച്ചു.അക്ഷരദീപം തെളിയിച്ചു. പി.ടി., എം.പി.ടി., പൂര്‍വ്വ വിദ്യാര്‍ത്ഥി അംഗങ്ങള്‍, സ്കൂള്‍ വികസന സമിതി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.