Monday 29 July 2013

സക്രിയം


സക്രിയം - അവധിക്കാലക്യാമ്പ്
അദ്ധ്യാപക-രക്ഷാകര്‍ത്തൃസമിതിയുടെ സജീവ പങ്കാളിത്തത്തില്‍ ഒരാഴ്ചക്കാലത്തെ 'സക്രിയം' വേനല്‍ക്കാലക്യാമ്പ് നടന്നു.രാവിലെ യോഗാപരിശീലനം,സംഗീതപാഠംഎന്നിവയോടെ ആരംഭിച്ച് വിവിധ മേഖലകളില്‍ പരിശീലനം നല്‍കിയും(സോപ്പ് നിര്‍മ്മാണം,ഗണിതാഭ്യാസം etc.) ഉച്ചവരെയുളള സമയം ഫലപ്രദമായി വിനിയോഗിച്ചു.ഉച്ചയൂണിന് ശേഷം രംഗചേതനസംഘടിപ്പിച്ച നാടകക്കളരി വിവിധ മേഖലകളില്‍ പ്രശസ്തരായവരുമായി സംവാദം(ഡോ.പ്രകാശ് ബാബു,ശ്രീ.റഫീക്ക് അഹമ്മദ്,.ഷണ്‍മുഖദാസ്,കെ.ഗിരീഷ് കുമാര്‍,ശ്രീ.ലതാവര്‍മ്മ,കലവൂര്‍ രവികുമാര്‍ തുടങ്ങിയ പ്രമുഖര്‍ ങ്കെടുത്തു.)അതിനു ശേഷം ക്ലാസ്സിക്ക് സിനിമകളുടെ പ്രദര്‍ശനം നടത്തി.പി.ടി.. പ്രസിഡന്റ് ചെറിയാന്‍..ജോര്‍ജ്ജിന്റെ സേവനം ഈ ക്യാമ്പില്‍ പൂര്‍ണ്ണമായും ലഭ്യമായിരുന്നു.സ്തുത്യര്‍ഹമായതുമായിരുന്നു.





Sunday 28 July 2013

ചലച്ചിത്ര ശില്പശാല


ചലച്ചിത്ര ശില്പശാല
തൃശൂര്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഭാഗമായി അഞ്ചേരി സ്കൂള്‍ പി.ടി..യും ചലച്ചിത്രോത്സവ സംഘാടക സമിതിയും കൂടി ഒരു ചലച്ചിത്ര ശില്പശാല കുട്ടികള്‍ക്കായി സംഘടിപ്പിച്ചു. ശില്പശാലയുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട എം.എല്‍.. ശ്രീ. എം.പി.വിന്‍സെന്റ് ഉദ്ഘാടനം ചെയ്തു.
ചലച്ചിത്ര നിര്‍മ്മിതിയുടെ വിവിധ വശങ്ങളെ കുറിച്ച് വിദഗ്ദര്‍ ക്ലാസ്സെടുക്കുകയും കുട്ടികള്‍ "പിറന്നാള്‍ സമ്മാനം" എന്ന ഒരു ഹ്രസ്വ ചിത്രം നിര്‍മ്മിക്കുകയും ചെയ്തു.
ചലച്ചിത്ര ശില്പശാലയുടെ ക്യാമ്പ് ‍ഡയറക്ടര്‍ ഡോ.വി.ജി.തമ്പിയായിരുന്നു.ക്ലാസ്സുകള്‍ക്ക് ഹരിഹര്‍ദാസ്, ഡോ.ഗോപിനാഥന്‍,.ഷണ്‍മുഖദാസ്,.ഗോപിനാഥ് എന്നിവര്‍ നേതൃത്വം നല്‍കി.




ബോധവല്‍ക്കരണ ക്ലാസുകള്‍നടത്തിയത്

1 പരിസ്ഥിതി ബോധവല്‍ക്കരണക്ലാസ്-ഡോ.ബാബുജോസഫ്
2 ലഹരി വിരുദ്ധബോധവല്‍ക്കരണക്ലാസ് വര്‍ക്കിച്ചന്‍ മേനാച്ചേരി
3 കാര്‍ഷികസംസ്കാരം വിദ്യാര്‍ത്ഥികളില്‍ ശ്രീ മാത്യു ഉമ്മന്‍
(കൃഷിഓഫീസര്‍)
4 പുരാവസ്തുക്കളുടെ പ്രാധാന്യം
ചരിത്രാവബോധം ശ്രീ.കെ.സി.പുഷ്കരന്‍, ആര്‍ക്കിയോളജിക്കല്‍ വകുപ്പ് ഉദ്യോഗസ്ഥന്‍
5 വായനയുടെ പ്രാധാന്യം -ശ്രീ.ആദര്‍ശ് കേരളവര്‍മ്മകോളേജ്
6 interactive classroom activity – ശ്രീ.രമേശ് ചന്ദ്രശര്‍മ്മ (ദേശീയ കോ-ഓര്‍ഡിനേറ്റര്‍ ഗാന്ധിപീസ് ഫൗണ്ടേഷന്‍)
7 മാതൃഭാഷയുടെ പ്രാധാന്യം -ശ്രീ.നന്ദകിഷോര്‍ (ഹാസ്യ സാമ്രാട്ട്)

8വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം -ശ്രീ.ശ്രീജിത്ത് രവി (സിനിമാ നടന്‍)
9മാധ്യമപരിശീലനക്കളരി -ശ്രീ.സി.ജെ.ജയിംസ്
ശ്രീ.വി.ജെ.റാഫി
മേജറ്റ് തലോര്‍
10 Motivation class for 10th students – sri.Arun kumar
11 Personality development class – Edison frans
Rajendrababu (Master trainer and consultant for H.R.D programmes)


12 Aura class -Sisters of charity
പ്രദര്‍ശനങ്ങള്‍
  • ഗണിത സാമൂഹ്യശാസ്ത്ര പ്രദര്‍ശനം- ക്ലാസ്സ് തലം
  • പുരാവസ്തുകളുടെ പ്രദര്‍ശനം-സ്കൂള്‍സ തലം
  • ചന്ദ്രിക പത്രം ഫോട്ടോഗ്രാഫര്‍ ഡയമണ്ടിന്റെ ചിത്ര പ്രദര്‍ശനം
  • പുസ്തക പ്രദര്‍ശനം
പഠന യാത്രകള്‍
  • വയനാട്-എടയ്ക്കല്‍ ഗുഹ
  • സ്നേഹത്തീരം,വിലങ്ങന്‍ കുന്ന്
നേട്ടങ്ങള്‍
  • കുട നിര്‍മ്മാണം-ജില്ല A Grade
  • ചോക്ക് നിര്‍മ്മാണം-ജില്ല First,State B Grade(HS)
  • ഇലക്ട്രിക് വയറിങ്ങ്-ജില്ല Fisrt,State A Grade(UP)
  • മലയാളം പദ്യം ചൊല്ലല്‍-സബ് ജില്ല-Third
  • 100% വിജയം
  • തുടര്‍ച്ചയായി രണ്ടു തവണ S.S.L.C 100% വിജയം
  • സത്യ സന്ധതയ്ക്ക് അംഗീകാരം
    കളഞ്ഞു കിട്ടിയ പേഴ്സ് തിരികെ ഏല്‍പ്പിച്ച് മാതൃക കാണിച്ച വിദ്യാര്‍ത്ഥികള്‍ക്ക് അംഗീകാരം.7-ാം ക്ലാസ്സ് വിദ്യാര്‍ത്ഥികളായ അശ്വിന്‍,അജയ്,അഭിജിത്ത്,ജസ്റ്റിന്‍ എന്നിവര്‍ക്കാണ് സ്കൂളിലെ കൃഷി ആവശ്യത്തിന് വളം വാങ്ങാനായി പോകുന്ന വഴിക്ക് പേഴ്സ് കളഞ്ഞു കിട്ടിയത്.
    K.S.E.B യിലെ ഉദ്യോഗസ്ഥന്റേതായിരുന്നു പേഴ്സ്. പേഴ്സ് തിരികെ ഏല്‍പ്പ്ച്ച വിദ്യാര്‍ത്ഥികളെ K.S.E.B ഉദ്യോഗസ്ഥര്‍ അനുമോദിച്ചു.M.L.A എം.പി.വിന്‍സെന്റും സ്കൂളിലെത്തി വിദ്യാര്‍ത്ഥികളെ അനുമോദിച്ചു.

Monday 15 July 2013

മാധ്യമ പരിശീലന കളരി


മാധ്യമ പരിശീലന കളരി
9/11/12ന് മാധ്യമപരിശീലനപരിപാടിയില്‍ എം.പി.വിന്‍സെന്റ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഒല്ലൂര്‍ എസ്.ഐ ആര്‍.സുജിത്തുകുമാര്‍ അദ്ധ്യക്ഷതവഹിച്ചു. ഒല്ലൂര്‍ ജനമൈത്രി പോലിസും ഒല്ലൂര്‍ പ്രസ്സ് ഫോറും ചേര്‍ന്ന് സംഘടിപ്പിച്ച പരിപാടിയില്‍ സി.ജെ.ജെയിംസും, വി.ജെ.റാഫി, മെജറ്റ് പി.ടി.എ പ്രസിഡന്റ് ചെറിയാന്‍ ഇ.ജോര്‍ജ്ജ്, കൗണ്‍സിലര്‍ സിബി വലചിറക്കാരന്‍,ബിജു എടക്കുളത്തൂര്‍ തുടങ്ങിയവര്‍    പ്രസംഗിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് "പത്രരചനാ" മത്സരവും നടത്തി


 
നൈറ്റ് ക്ലാസ്സ്
പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് special class ന് പുറമെ night class 7 മുതല്‍ 10 വരെ നടത്തുന്നുണ്ട്.പി.ടി.. പ്രസി‍ഡണ്ടിന്റെയും OSAയുടെയും  നേതൃത്വത്തില്‍ അധ്യാപകരാണ് ക്ലാസ്സെടുക്കുന്നത്



 
അക്ഷരമുറ്റം
L.P,U.P വിഭാഗം അധ്യാപകരുടെ നേതൃത്വത്തില്‍ മലയാളം അക്ഷരം ഉറയ്ക്കാത്ത വിവിധ ക്ലാസ്സുകളിലെ കുട്ടികള്‍ക്ക് സ്കൂള്‍
വിട്ടതിന് ശേഷം ഒരു മണിക്കൂര്‍ പരിശീലനം നല്‍കി വരുന്നു.




 

Monday 8 July 2013

നാളേക്കിത്തിരി ഊര്‍ജ്ജം


നാളേക്കിത്തിരി ഊര്‍ജ്ജം
ഊര്‍ജ്ജസംരക്ഷണത്തിനായി മുന്‍മാസത്തെ ബില്ലിനേക്കാള്‍
5 യൂണിറ്റെങ്കിലും കുറവുവരികയാണെങ്കില്‍ അവര്‍ക്ക് പ്രോത്സാഹന സമ്മാനം കൊടുത്തുവരുന്നു.7/2/13 ന് അസംബളിയില്‍ വെച്ച് കുട്ടികള്‍ക്കുളള അവാര്‍ഡ് K.S.E.B കുരിയച്ചിറ ഡിവിഷനിലെ ഓവര്‍സിയര്‍ കെ.എം.ശിവദാസന്‍ കൊടുത്തു. അദ്ദേഹം ഊര്‍ജ്ജസംരക്ഷണത്തെക്കുറിച്ച് ബോധവല്ക്കരണ ക്ലാസ്സും എടുത്തു.ഇതില്‍ പങ്കാളികളാകുന്ന കുട്ടികള്‍ക്ക് CFL ബള്‍ബുകള്‍ നല്‍കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.



 
വൈഖരി
കുട്ടികളില്‍ സാഹിത്യ അഭിരുചിയും വായനാശീലവും വളര്‍ത്താന്‍ ഉദ്ദേശിച്ചുകൊണ്ടുളള പ്രവര്‍ത്തനമാണിത്.പുതിയ എഴുത്തുകാര്‍ പുതിയപുസ്തകങ്ങള്‍ എന്നിവ പരിചയപ്പെടല്‍ എഴുത്തുകാരുമായി സംവദിക്കല്‍ കവിയരങ്ങ് എന്നിവ നടത്തുന്നു. എല്ലാ വെളളിയാഴ്ചയും ഉച്ചയൂണിന്റെ ഇടവേളയിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.മലയാളം അധ്യാപകര്‍ മാത്രമല്ല സയന്‍സ് കണക്ക് തുടങ്ങിയ വിഷയങ്ങള്‍ പഠിപ്പിക്കുന്ന അധ്യാപകരും പുസ്തകാനുഭവങ്ങള്‍ കുട്ടികളുമായി പങ്കുവെയ്ക്കുന്നു.സിനിമാ നടന്‍ ശ്രീജിത്ത് രവി ഉദ്ഘാടനം ചെയ്തു.റഫീക്ക് അഹമ്മദ്,ആര്‍.രാമചന്ദ്രന്‍,ഡോ.വി.സി.സുപ്രിയ,നന്ദകിഷോര്‍ തുടങ്ങി നിരവധി പേര്‍ കുട്ടികളുമായി അഭിമുഖം നടത്തി.സ്കൂളിലെ അധ്യാപകരായ ധനം ടീച്ചര്‍,അഞ്ജലി ടീച്ചര്‍,ഗിരിജ ടീച്ചര്‍,പ്രസീത ടീച്ചര്‍,റീത്താമ ടീച്ചര്‍,രേണുക ടീച്ചര്‍ തുടങ്ങിയവര്‍ വിവിധ പുസ്തകങ്ങള്‍ പരിചയപ്പെടുത്തി.





തനത് പ്രവര്‍ത്തനങ്ങള്‍



തനത് പ്രവര്‍ത്തനങ്ങള്‍

ജീവന്റെ വഴി

6/7/12ന് ജീവന്റെ വഴി പദ്ധതിയുടെ ഉദ്ഘാടനം തൃശൂര്‍ കോര്‍പ്പറേഷന്‍ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ഡോ.എം. ഉസ്മാന്‍ പ്രസിദ്ധ കഥാകൃത്ത് വൈക്കം മുഹമദ് ബഷീറിന്റെ ഇഷ്ടമരമായ മാംഗോസ്റ്റീന്‍ തൈനട്ട് ഉദ്ഘാടനം ചെയ്തു. തദവസരത്തില്‍ എല്ലാ ക്ലാസിലെയും കുട്ടികളും തങ്ങളുടെ ക്ലാസുകളെ പ്രതിനിധാനം ചെയ്യുന്ന മരങ്ങളും നടുകയുണ്ടായി. സ്കൂളിലെ മുന്‍വിദ്യാര്‍ത്ഥിയായ കെ.എന്‍.കൃഷ്ണകുമാര്‍ എഴുതി ഈണമിട്ട "എന്റെ ഓമന മരം" എന്ന കവിത എല്ലാവരും ചേര്‍ന്ന് ആലപിച്ചു



 

യൂത്ത്ഫെസ്റ്റിവല്‍

                         യൂത്ത്ഫെസ്റ്റിവല്‍
    3 ദിവസം നീണ്ട് നിന്ന കലോത്സവം ഉദ്ഘാടനം ചെയ്തത് ഹാസ്യ സാമ്രാട്ട് ശ്രീ.നന്ദ കിഷോറായിരുന്നു. അധ്യാപകരും വിദ്യാര്‍ത്ഥികളും ഗ്രൂപ്പു് തിരിഞ്ഞ് നടത്തിയ മത്സരങ്ങളെല്ലാം മികവുറ്റതായിരുന്നു.സബ് ജില്ലാ തലത്തില്‍ പങ്കെടുത്ത് ഗ്രേഡുകള്‍ കരസ്ഥമാക്കാന്‍ സാധിച്ചു.





 
സ്പോര്‍ട്സ്
ഒരു ഗ്രൗണ്ടിന്റെ കുറവ് ഏറ്റവും അധികം അനുഭവിക്കുന്ന വിദ്യാലയമാണ് ഇത്.എങ്കിലും കാരംസ്,ചെസ്സ്,ഷട്ടില്‍ എന്നിവ കളിക്കാനുളള സൗകര്യം സ്കൂളില്‍ തന്നെ ഒരുക്കിയിരിക്കുന്നു.കായിക മത്സരങ്ങള്‍ നടത്തുകയും വിജയികളെ ജില്ലാതലത്തില്‍ പങ്കെടുക്കുകയും ചെയ്തു.സംസ്ഥാന ഫുട്ബോള്‍ ടീമിലേക്ക് രണ്ടു പേര്‍ക്ക് സെലക്ഷന്‍ കിട്ടി.







ഓണാഘോഷം


ഓണാഘോഷം

21/8/12 ന് ഓണസദ്യ കെങ്കേമമാക്കാന്‍ 'വിഭവ സമാഹരണം' നടത്തി.കോര്‍പ്പറേഷന്‍ മേയര്‍ ഐ.പി.പോള്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു
24/8/12 ന് ഓണാഘോഷം വിവധ പരിപാടികളോടെ ആഘോഷിച്ചു.ഓണസദ്യ (1200 പേര്‍ക്ക്) ,പൂക്കള മത്സരം(നാടന്‍ പൂക്കള്‍ കൊണ്ട്),തിരുവാതിരക്കളി, മാവേലി വരവ് തുടങ്ങിയ പരിപാടികള്‍ അവതരിപ്പിച്ചു.




 
ശിശുദിനാഘോഷം
14/11/12 ന് ബാലസയുടെ ആഭിമുഖ്യത്തില്‍ ശിശുദിനം
ആഘോഷിച്ചു കുട്ടികളുടെ വിവിധ പരിപാടികള്‍ അതരിപ്പിച്ചു.


മാം ബേട്ടി
17/8/12 ന് SSA സംഘടിപ്പിച്ച 'मां बेटी' എന്ന പരിപാടിയില്‍ 2 പെണ്‍കുട്ടികളും അവരുടെ അമ്മമാരും പങ്കെടുത്തു.

അദ്ധ്യാപക ദിനം
5/9/12 ന് അദ്ധ്യാപക ദിനത്തില്‍ അസംബ്ലിയില്‍ പി.ടി.. പ്രസിഡണ്ട് ചെറിയാന്‍ ഇ.ജോര്‍ജ്ജ് അദ്ധ്യാപകര്‍ക്ക് ആശംസകള്‍ നേര്‍ന്നു.

Little Librarian
12/9/12 ന് 'Little Librarian' വായനയിലേക്ക് എന്ന പരിപാടി അ‍ഞ്ചേരി ക്ലസ്റ്ററിന്റെ കീഴിലുളള വിദ്യാലയങ്ങളില്‍ നിന്ന് വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചു കൊണ്ട് നടത്തുകയുണ്ടായി. URC trainer Sathy ടീച്ചര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
നിര്‍വ്വഹിച്ചു.





 

പ്രവര്‍ത്തി പരിചയമേള


പ്രവര്‍ത്തി പരിചയമേള
26/9/12 ന് ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവര്‍ത്തി പരിചയമേള സ്കൂള്‍ തലം നടത്തി.
കുടനിര്‍മ്മാണം,ബുക്ക് ബൈന്റിങ്ങ്,വയറിങ്ങ്,ചോക്ക് നിര്‍മ്മാണം എന്നിവയുടെ പരിശീലനം ശ്രീമതി.ടെസ്സി ടീച്ചറുടെ നേതൃത്വത്തില്‍ കുട്ടികളെ പരിശീലിപ്പിക്കുന്നു. സ്കൂളില്‍ കുടകളും പുസ്തകങ്ങളും നിര്‍മ്മിക്കുകയും വിദ്യാര്‍ത്ഥികള്‍ വില്‍പ്പന നടത്തുകയും ചെയ്യുന്നു.പോള്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ വയറിങ്ങും കുട്ടികളെ പരിശീലിപ്പിക്കുന്നു.എല്ലാ ക്ലാസ്സുകളിലും സ്പീക്കറുകള്‍ സ്ഥാപിച്ചു.

 
സ്വാതന്ത്ര്യദിനാഘോഷം

15/8/12ന് സ്വാതന്ത്ര്യദിനം ആഘോഷമായി കെണ്ടാടി”ഇന്ത്യ ഉണരുന്നു ഞങ്ങളിലൂടെ" എന്നപരിപാടി വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ചു.
ഗാന്ധിജി,നെഹ്റു,സുഭാഷ് ചന്ദ്രബോസ് തുടങ്ങിയ മഹാന്മാരുടെ വേഷമണി‍‍ഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് ദേശീയപതാകയുടെ നിറങ്ങളിലുളള വസ്ത്രമണിഞ്ഞ വിദ്യാര്‍ത്ഥികള്‍ പുഷ്പാര്‍ച്ചന നടത്തി.ഭാരതം നേരിടുന്ന പ്രശ്നങ്ങള്‍ ബോധ്യപ്പടുത്താന്‍ മുരുകന്‍ കാട്ടാകടയുടെ "കണ്ണട" എന്ന കവിതയുടെ ദൃശ്യാവിഷ്ക്കരണം നടത്തി.






ബാലസഭ


ബാലസഭ
6/8/12 ന് ഉച്ചയ്ക്ക് ബാലസഭയുടെ ഉദ്ഘാടനം ഹെഡ്മിസ്ട്രസ് ചെയ്തു.പാഠ്യപദ്ധതിയുമായി ബന്ധപ്പെട്ട വിവിധ പരിപാടികള്‍ എല്‍.പി.കുട്ടികള്‍ അവതരിപ്പിച്ചു.


 
സൗജന്യ യൂണിഫോം വിതരണവും
എന്റോമെന്റ് വിതരണവും

3/8/12ന് എസ്.എസ്.എ നല്‍കുന്ന സൗജന്യ യൂണിഫോമിന്റെ വിതരണം ഉയര്‍ന്നമാര്‍ക്ക് വാങ്ങിയവര്‍ക്കുള്ള വിവിധ വ്യക്തികള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള എന്റോമെന്റ് വിതരണവും സ്കൂള്‍ അസംബിളിയില്‍ വെച്ച് കൗണ്‍സിലര്‍ ഉദ്ഘാടനം ചെയ്തു. ശ്രീ.ടി.എസ്.രവീന്ദ്രന്‍ (ബി.പി..,യു.ആര്‍.സി,എസ്.എസ്.എ യൂണിഫോം വിതരണവും ശ്രീ മാത്യു സി.വി. (owner of modern sanitary)പാവപ്പെട്ട കുട്ടികള്‍ക്ക് നല്‍കുന്ന യൂണിഫോം വിതരണവും നടത്തി.


 
ഗൈഡ്സ്

18/6/12ന് ഹെഡ്മാസ്ട്രസ്സിന്റെ അദ്ധ്യക്ഷതയില്‍ അദ്ധ്യാപകര്‍യോഗം ചേര്‍ന്ന് ഒരുവര്‍ഷം നടത്തേണ്ടതായ പ്രവര്‍ത്തനങ്ങളുടെ സൂത്രണം ചെയ്തു.സ്കൂളിലെ സേവന രംഗത്ത് ഗൈഡ്സ് സംഘടന സജീവമായി മുന്നിട്ട് നില്‍ക്കുന്നു.ഇപ്പോള്‍ ഈ സംഘടനയില്‍ 28 പേര്‍ അംഗങ്ങളായിട്ടുണ്ട്.ഈ വര്‍ഷം 4 കുട്ടികള്‍ക്ക് രാജ്പുരസ്കാര്‍ അവാര്‍ഡ് കിട്ടി.തൃതീയ സോപാല്‍ പരീക്ഷ 9 പേര്‍ വിജയിച്ചു.ജില്ലാ റാലിയിലും പട്രോള്‍ ലീഡേഴ്സ് ട്രെയിനിങ്ങ് ക്യാമ്പിലും പങ്കെടുത്തിണ്ട്.


വിദ്യാരംഗം കലാസാഹിത്യവേദി
വിദ്യാരംഗം കലാസാഹിത്യവേദി സ്കൂളില്‍ സജീവമായി പ്രവര്‍ത്തിക്കുന്നു.സാഹിത്യമത്സരങ്ങളും എഴുത്തുക്കൂട്ടം വായനാക്കൂട്ടം എന്നീ പരിപാടികള്‍ നടന്നു വരുന്നു.തുടര്‍ച്ചയായി പല വര്‍ഷങ്ങളിലും ജില്ലാതലത്തില്‍ മാഗസിന് സമ്മാനം ലഭിച്ചിട്ടുണ്ട്.

 
ഡയറി ക്ലബ്ബ്
തൃശൂര്‍ ജില്ലയിലെ ഏക സ്റ്റുഡന്‍സ് ഡയറി ക്ലബ്ബ് അഞ്ചേരി ഗവ.ഹയര്‍ സെക്കന്ററി സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.ക്ഷീര മേഖലയിലെ നൂതന പ്രവണതകള്‍-സെമിനാര്‍ നടത്തി.വിവിധ ക്ഷീര സഹകരണസംഘങ്ങള്‍ സന്ദര്‍ശിച്ചു.




ഗാന്ധിദര്‍ശന്‍


ഗാന്ധിദര്‍ശന്‍
8/6/12 ന് ഗാന്ധിപീസ് ഫൗണ്ടേഷന്‍ ദേശീയ കോ-ഓര്‍ഡിനേറ്റര്‍ ശ്രീ.രമേശ് ചന്ദ്രബാബു ഗാന്ധിദര്‍ശന്‍ ഉദ്ഘാടനം ചെയ്തു. കുട്ടികള്‍ നിര്‍മ്മിച്ച സോപ്പുനല്‍കിയാണ് ഉദ്ഘാടനം ചെയ്തത്. അതിനുശേഷം അദ്ദേഹം കുട്ടികള്‍ക്ക് ദാന്ധിയന്‍ ആശയങ്ങളുടെ പ്രസക്തിയെപ്പറ്റി ഹിന്ദിയില്‍ ക്ലാസെടുത്തു ഇന്റര്‍ ഏക്റ്റീവ് ക്ലാസ്റൂം ഏക്റ്റിവിറ്റീ കുട്ടികള്‍ക്ക് പരിചയപ്പെടുത്തി. ജില്ലാ ജില്ലാജോയിന്റ് സെക്രട്ടറി ഡേവിഡ് കണ്ണമ്പുഴ, ജില്ലാ വൈസ് ചെയര്‍മാന്‍ ഗോപിനാഥ്, ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ജോണ്‍സണ്‍ എന്നിവര്‍ പങ്കെടുത്തു. 4/10/12 ന് ഗാന്ധിദര്‍ശന്‍ പഠന പരിപാടിയുമായി ബന്ധപ്പെട്ട് ക്വിസ് മത്സരം നടത്തി.സ്കൂളിലെ എല്ലാ കുട്ടികളും പങ്കെടുത്തു. 40% ത്തില്‍ അധികം മാര്‍ക്ക് വാങ്ങി 219 കുട്ടികള്‍ ഗാന്ധിദര്‍ശന്റെ സര്‍ട്ടിഫിക്കറ്റിന് അര്‍ഹരായി.

സോപ്പ് നിര്‍മ്മാണം
ഗാന്ധിദര്‍ശന്റെ ഭാഗമായി കുട്ടികള്‍ '100+' എന്ന് പേര് നല്‍കിയ സോപ്പ് നിര്‍മ്മിക്കുന്നു.ശുദ്ധമായ വെളിച്ചെണ്ണയില്‍ തയ്യാറാക്കിയ സോപ്പ് അധ്യാപകരും കുട്ടികളും വാങ്ങിക്കുന്നു.






സോഷ്യല്‍ സയന്‍സ് ക്ലബ്


സോഷ്യല്‍ സയന്‍സ് ക്ലബ്
27/6/12 ന് സോഷ്യല്‍ സയന്‍സ് ക്ലബ് ഉദ്ഘാടനം ആര്‍ക്കിയോളജിക്കല്‍ വകുപ്പില്‍ ഉദ്ധ്യോഗസ്ഥനായ ശ്രീ കെ.സി.പുഷ്കരന്‍ നിര്‍വ്വഹിച്ചു. ചരിത്രത്തിന്റെ പ്രാധാന്വത്തെപ്പറ്റിയും പ്രകൃതിയോടിണങ്ങി ജീവിക്കേണ്ട ആവശ്യകതയെപ്പറ്റിയും ക്ലാസ് എടുത്തു



ഹിരോഷിമ ദിനം

6/8/12ന്"ഹിരോഷിമ ദിനം " ആചരിച്ചു.പോസ്റ്റര്‍ രചനമത്സരം യു.പി.,എച്ച്.എസ്.വിഭാഗം നടത്തി. 5മുതല്‍ 10വരെയുള്ള കുട്ടികള്‍ മുദ്രാവാക്യങ്ങള്‍ എഴുതിയ ബാഡ്ജ് ധരിച്ചു.സഡാക്കോയെ പരിചയപ്പെടുത്തല്‍, ശാന്തി ഗീതം എന്നിവയുണ്ടായി ഉച്ചയ്ക്ക് പോസ്റ്റര്‍ പിടിച്ച് റാലി നടത്തി.






.ടി.ക്ലബ്
8/8/12ന് ഐ.ടി.ക്ലബ് ഉദ്ഘാടനം ഹെഡ്മിസ്ട്രസ്സ് നിര്‍വ്വഹിച്ചു..ടി.ക്ലബ്ബിന്റെ നേതൃത്വത്തില്‍ വിവിധ മത്സരങ്ങള്‍ നടത്തുന്നുണ്ട്.ഡിജിറ്റില്‍ പൂക്കള മത്സരം നടത്തി.സബ് ജില്ലാതലത്തില്‍ പെയിന്റിങ്ങ്,വെബ്പേജ് നിര്‍മ്മാണം,മലയാളം ടൈപ്പിങ്ങ്,പ്രസന്റേഷന്‍ എന്നീ മത്സരങ്ങളില്‍ പങ്കെടുത്തു.