Monday 8 July 2013

ബാലസഭ


ബാലസഭ
6/8/12 ന് ഉച്ചയ്ക്ക് ബാലസഭയുടെ ഉദ്ഘാടനം ഹെഡ്മിസ്ട്രസ് ചെയ്തു.പാഠ്യപദ്ധതിയുമായി ബന്ധപ്പെട്ട വിവിധ പരിപാടികള്‍ എല്‍.പി.കുട്ടികള്‍ അവതരിപ്പിച്ചു.


 
സൗജന്യ യൂണിഫോം വിതരണവും
എന്റോമെന്റ് വിതരണവും

3/8/12ന് എസ്.എസ്.എ നല്‍കുന്ന സൗജന്യ യൂണിഫോമിന്റെ വിതരണം ഉയര്‍ന്നമാര്‍ക്ക് വാങ്ങിയവര്‍ക്കുള്ള വിവിധ വ്യക്തികള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള എന്റോമെന്റ് വിതരണവും സ്കൂള്‍ അസംബിളിയില്‍ വെച്ച് കൗണ്‍സിലര്‍ ഉദ്ഘാടനം ചെയ്തു. ശ്രീ.ടി.എസ്.രവീന്ദ്രന്‍ (ബി.പി..,യു.ആര്‍.സി,എസ്.എസ്.എ യൂണിഫോം വിതരണവും ശ്രീ മാത്യു സി.വി. (owner of modern sanitary)പാവപ്പെട്ട കുട്ടികള്‍ക്ക് നല്‍കുന്ന യൂണിഫോം വിതരണവും നടത്തി.


 
ഗൈഡ്സ്

18/6/12ന് ഹെഡ്മാസ്ട്രസ്സിന്റെ അദ്ധ്യക്ഷതയില്‍ അദ്ധ്യാപകര്‍യോഗം ചേര്‍ന്ന് ഒരുവര്‍ഷം നടത്തേണ്ടതായ പ്രവര്‍ത്തനങ്ങളുടെ സൂത്രണം ചെയ്തു.സ്കൂളിലെ സേവന രംഗത്ത് ഗൈഡ്സ് സംഘടന സജീവമായി മുന്നിട്ട് നില്‍ക്കുന്നു.ഇപ്പോള്‍ ഈ സംഘടനയില്‍ 28 പേര്‍ അംഗങ്ങളായിട്ടുണ്ട്.ഈ വര്‍ഷം 4 കുട്ടികള്‍ക്ക് രാജ്പുരസ്കാര്‍ അവാര്‍ഡ് കിട്ടി.തൃതീയ സോപാല്‍ പരീക്ഷ 9 പേര്‍ വിജയിച്ചു.ജില്ലാ റാലിയിലും പട്രോള്‍ ലീഡേഴ്സ് ട്രെയിനിങ്ങ് ക്യാമ്പിലും പങ്കെടുത്തിണ്ട്.


വിദ്യാരംഗം കലാസാഹിത്യവേദി
വിദ്യാരംഗം കലാസാഹിത്യവേദി സ്കൂളില്‍ സജീവമായി പ്രവര്‍ത്തിക്കുന്നു.സാഹിത്യമത്സരങ്ങളും എഴുത്തുക്കൂട്ടം വായനാക്കൂട്ടം എന്നീ പരിപാടികള്‍ നടന്നു വരുന്നു.തുടര്‍ച്ചയായി പല വര്‍ഷങ്ങളിലും ജില്ലാതലത്തില്‍ മാഗസിന് സമ്മാനം ലഭിച്ചിട്ടുണ്ട്.

 
ഡയറി ക്ലബ്ബ്
തൃശൂര്‍ ജില്ലയിലെ ഏക സ്റ്റുഡന്‍സ് ഡയറി ക്ലബ്ബ് അഞ്ചേരി ഗവ.ഹയര്‍ സെക്കന്ററി സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.ക്ഷീര മേഖലയിലെ നൂതന പ്രവണതകള്‍-സെമിനാര്‍ നടത്തി.വിവിധ ക്ഷീര സഹകരണസംഘങ്ങള്‍ സന്ദര്‍ശിച്ചു.




No comments:

Post a Comment