Monday 8 July 2013

ഗാന്ധിദര്‍ശന്‍


ഗാന്ധിദര്‍ശന്‍
8/6/12 ന് ഗാന്ധിപീസ് ഫൗണ്ടേഷന്‍ ദേശീയ കോ-ഓര്‍ഡിനേറ്റര്‍ ശ്രീ.രമേശ് ചന്ദ്രബാബു ഗാന്ധിദര്‍ശന്‍ ഉദ്ഘാടനം ചെയ്തു. കുട്ടികള്‍ നിര്‍മ്മിച്ച സോപ്പുനല്‍കിയാണ് ഉദ്ഘാടനം ചെയ്തത്. അതിനുശേഷം അദ്ദേഹം കുട്ടികള്‍ക്ക് ദാന്ധിയന്‍ ആശയങ്ങളുടെ പ്രസക്തിയെപ്പറ്റി ഹിന്ദിയില്‍ ക്ലാസെടുത്തു ഇന്റര്‍ ഏക്റ്റീവ് ക്ലാസ്റൂം ഏക്റ്റിവിറ്റീ കുട്ടികള്‍ക്ക് പരിചയപ്പെടുത്തി. ജില്ലാ ജില്ലാജോയിന്റ് സെക്രട്ടറി ഡേവിഡ് കണ്ണമ്പുഴ, ജില്ലാ വൈസ് ചെയര്‍മാന്‍ ഗോപിനാഥ്, ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ജോണ്‍സണ്‍ എന്നിവര്‍ പങ്കെടുത്തു. 4/10/12 ന് ഗാന്ധിദര്‍ശന്‍ പഠന പരിപാടിയുമായി ബന്ധപ്പെട്ട് ക്വിസ് മത്സരം നടത്തി.സ്കൂളിലെ എല്ലാ കുട്ടികളും പങ്കെടുത്തു. 40% ത്തില്‍ അധികം മാര്‍ക്ക് വാങ്ങി 219 കുട്ടികള്‍ ഗാന്ധിദര്‍ശന്റെ സര്‍ട്ടിഫിക്കറ്റിന് അര്‍ഹരായി.

സോപ്പ് നിര്‍മ്മാണം
ഗാന്ധിദര്‍ശന്റെ ഭാഗമായി കുട്ടികള്‍ '100+' എന്ന് പേര് നല്‍കിയ സോപ്പ് നിര്‍മ്മിക്കുന്നു.ശുദ്ധമായ വെളിച്ചെണ്ണയില്‍ തയ്യാറാക്കിയ സോപ്പ് അധ്യാപകരും കുട്ടികളും വാങ്ങിക്കുന്നു.






No comments:

Post a Comment