സര്‍ഗവേദി

കുട്ടികളുടെ സര്‍ഗാത്മക രചനകള്‍ 

കുട്ടികളുടെ നൈസര്‍ഗിക ശേഷികളെ പ്രോത്സാഹിപ്പിക്കാനും അവരിലെ എഴുത്തുകാരെയും വായനക്കാരെയും ഉണര്‍ത്തുവാനും...............

ഒരു മരത്തിന്‍റെ ആത്മകഥ   ഗോപിക-8c (  നിങ്ങളുടെ വീട്ടിലെ വൃക്ഷം എന്തായിരിക്കും നിങ്ങളെ ക്കുറിച്ച് ചിന്തിക്കുന്നുണ്ടാവുക?)


എന്‍റെ ഭൂമീദേവീ...............എന്ത്സ്നേഹത്തോടെയാണ് ഈ കുരുന്നു ബാലികഎന്നെ നിന്‍റെ കയ്യിലേല്‍പ്പിച്ചത്.ഈ കുരുന്നു ബാലികയുടെ പേര് ഗോപിക എന്നാണ്.എന്ത് സ്നേഹമാണ് അവള്‍ക്കെന്നോട് സ്വന്തം  അമ്മ കുഞ്ഞിനെ നോക്കുന്നതുപോലെയല്ലേ അവള്‍ എന്നെ നോക്കുന്നത്
                                രാവിലെ ഉണരുമ്പോഴും സ്കൂളില്‍ പോകുമ്പോഴുംസ്കൂള്‍ വിട്ടുവരുമ്പോഴുംഅവള്‍ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്!"എന്‍റെ കുഞ്ഞു തയ്യെ നീ എന്ന് വലുതാകും?"അവളുടെസ്നേഹം തുളുമ്പുന്ന ആ ചോദ്യവും,അവളുടെ  കിന്നാരം പറച്ചിലും എന്നെ എന്തു മാത്രം സന്തോഷിപ്പിക്കാറുണ്ടെന്നോ? സ്നേഹനിധിയായ ആ കുരുന്നു ബാലികയുടെ കയ്യില്‍ എന്നെ വച്ച് കൊടുത്ത  അധ്യാപകര്‍ക്ക് നന്ദി.ഇവളുടെ പ്രായത്തിലുള്ള കുഞ്ഞുകുരുന്നിന്‍റെ കയ്യില്‍എന്നെയോ എന്‍റെ കൂട്ടുകാരെയോ കിട്ടിയാല്‍ പിച്ചിചീന്തും എന്നാണ് കരുതിയത്.എന്നാല്‍ ഈ ഭൂമിദേവിയുടെ മകള്‍ എന്നെ അത്ഭുതപ്പെടുത്തി ഇവള്‍ ഭൂമീദേവി അനുഗ്രഹിച്ച  കുരുന്നു ബാലിക...................
ഇവള്‍ എന്നോട് ഒരു നേരം പിണങ്ങിയാല്‍ എന്‍റെ മനസ്സില്‍ സങ്കടമാണ് .എന്നാല്‍ കുറച്ചു കഴിഞ്ഞാല്‍ കളിച്ചും ചിരിച്ചും കിന്നരിച്ചും അവള്‍ എന്നെ സന്തോഷിപ്പിക്കും.അവള്‍ സ്കൂളില്‍ പോകുമ്പോള്‍ ഞാന്‍ തനിച്ചാവും.സംസാരിക്കാന്‍ ആ വായാടി ഇല്ലാതെ സങ്കടം തന്നെ സങ്കടം.വൈകുന്നേരം അവള്‍ വൈകിയാല്‍ എനിക്ക് പരിഭ്രാന്തിയാണ്...
അങ്ങനെയങ്ങനെ ഞാനും ആ വയാടിയും വലുതായി.അവള്‍ക്ക് പഠിക്കാന്‍ കൂടിക്കൂടി വന്നു .അപ്പോള്‍ ഞാന്‍ കരുതി അവള്‍ എന്നെ മറക്കുമെന്ന്‍.എന്നാല്‍ ആ കുഞ്ഞു ദേവത എന്നെ മറന്നില്ല.ഒരു പതിവും തെറ്റിച്ചില്ല. എന്നെ അവള്‍ പരിചരിക്കുന്നത് കണ്ട് ദേവതയുടെ ചേച്ചി അമ്മയോട് പറഞ്ഞുകൊടുത്തു.അമ്മ അവളെ കുറെ തല്ലി.ആ ദേവത എന്നെ നോക്കി കുറെ കരഞ്ഞു ഞാനും കരഞ്ഞു.എന്‍റെ മനസ്സ് നിറയെ സങ്കടമായിരുന്നു .
അങ്ങനെ കുറച്ചു കാലം കഴിഞ്ഞപ്പോള്‍ എന്നില്‍ കായും പൂവും ഉണ്ടായി .അവളും വളര്‍ന്നു.എങ്കിലും ക്സൃതിക്ക് കോട്ടമൊന്നും തട്ടിയിരുന്നില്ല എന്നിലുണ്ടായ ആദ്യ പഴം പഴുത്തപ്പോള്‍ അതാദ്യം അറിഞ്ഞത് ദേവതയായിരുന്നു.എന്‍റെ ആദ്യപഴം അവള്‍ക്കാണ് ഞാനാദ്യം  കൊടുത്തത്.എന്‍റെ മരണം വരെയും ഈ ബാലികയെ ഞാന്‍ ഓര്‍ക്കും .ഇവളാണ് എന്‍റെ യഥാര്‍ത്ഥ ഭൂമീദേവീ.
                മനുഷ്യര്‍ വെട്ടുന്ന എന്‍റെ കൂട്ടുകാര്‍ക്ക് പകരം ഇവള്‍ അടുത്ത തലമുറയെ സൃഷ്ടിക്കും..ഇവള്‍ പുനര്‍ജ്ജനിക്കട്ടേ ........

                       കൂത്ത്   -   സപല-10 A

                                                

                                          


                                                      ന്‍റെ കട                        (പത്താം ക്ലാസ്സിലെ മുരിഞ്ഞപ്പെരീം ചോറും എടുതതിനു ശേഷംനടത്തിയ കൂത്ത് രചനയില്‍ നിന്ന്)

                                 അറിഞ്ഞോ ?ന്നാണെന്റെ പുതിയ കട തുറക്കുന്നതേ..ഓലപ്പുരേല് ഈച്ചേനാട്ടിക്കഴിഞ്ഞിരുന്ന എന്‍റെ ഒരു ഭാഗ്യം വന്ന വഴി അതിശയം തന്ന്യാട്ടോ..വെച്ചടി വെച്ചടി കേറ്റോല്ലേണ്ടായേ.....തട്ടുകടാന്നു പറഞ്ഞ്  കളിയാക്ക്യെര്‍ന്ന നാട്ടുകരുണ്ടല്ലോ ഇപ്പോ മൂക്കുമുട്ടെ തിന്നണത് എന്‍റെ കടെന്നാന്യേ.എന്‍റെ ഭാഗ്യങ്ങട് നോക്കണേ ഇവടെ ഇപ്പോ എന്‍റെ ഈ ഒരു കട മാത്രേ ഉള്ളൂ നാട്ടുകാര്‍ക്ക് വയറു നിറക്കാന്‍.കച്ചോടം പോടിപോടിക്കുന്നുണ്ട്ട്ടോ..അതോണ്ട് എനിക്കിപ്പം അല്പം ഗമേം കൂടീട്ടുണ്ടേ.ഒന്നും രണ്ടും തമ്മ്യെ കൂട്ട്യാ എത്ര്യാന്ന്‍ ആരും പറയില്ല ..ശുംഭന്മാര്,പക്ഷേ ഈ ഞാനുണ്ടല്ലോ ഞാന്‍ പറയും.അസ്സലായിട്ട് പറയും.അപ്പൊ ഞാനന്ന്യാ കേമന്‍ .എന്റൊപ്പം ആരും ഇല്ല്യാപ്പോ,ഒറപ്പാ..എന്‍റെ കടേല് കചോടങ്ങ്ട് കൂടിക്കൂടി വന്നു .ഞാനും ഗമേലങ്ങ്ടു ഞെളിഞ്ഞിരുന്നു....അങ്ങന്ന്യങ്ക്ട് കഴിയുമ്പോള്‍ ഒരീസം ഒരു കറുത്ത വണ്ട്യങ്ക്ട് വന്ന് എന്‍റെ കടേടെ മുമ്പില വന്നങ്കട് നിന്നൂ... 
                               
                                                    അപ്പോഴാ കണ്ടേ അതീന്നുണ്ടല്ലോ നാല്ഇരുണ്ട രൂപങ്ങളങ്ക്ട് എറങ്ങി വരുണൂ .അല്പം പരിഭ്രമിച്ചൂട്ടോ .പാച്ച്വോ ,നീലാണ്ടാ.. എല്ലാരേം മാറി മാറി വിളിച്ചൂ ആരും വന്നില്ല. അപ്പൊ ഞാന്‍ നിനച്ചൂ നമ്മടെ കടേടെ ഫെയ്മസ് കേട്ടിട്ട് വരുന്നവരകുംന്ന്‍.നല്ലകോളാകുംല്ലോ ന്നങ്ക്ട്  സന്തോഷിച്ചൂ....അവരെന്നോട് ചോദിക്ക്യാ ഹൂ ആര്‍ യൂ? ന്ന്‍ ഞാന്‍ ശരിക്കും ഭയന്നൂട്ടോ .മുണ്ടിന്റെ കുത്തോക്ക്യഴിച് ഞാനൊരു നില്പ് നിന്നു .അവര് വല്ലാത്ത ചിരി.ഞാനും നന്നായിട്ടങ്ക്ട്  ചിരിച്ചൂ.വല്യേ ആള്‍ക്കാരല്ലേ ..അപ്പോഴതാ അവരുടെ വായീന്ന്‍ നമ്മടെ മലയാളം എറങ്ങിവരുണൂ..എനിക്ക് ക്ഷ സന്തോഷായി .വേണ്ടതൊക്കെ വയറു നിറച്ച് കൊടുത്തൂ.ഒടുവില്‍ കാശിന്റെ കാര്യം വന്നപ്പോഴല്ലേ എല്ലാം കുന്തായത് .അവര് വീണ്ടും ഇംഗ്ലീഷ് തുപ്പിത്തൊടങ്ങി,ഞാന്‍ കാശുചോദിക്കല ങ്ങ്ട്  നിര്‍ത്താംന്ന് നിനച്ചപ്പോഴതാ അവരുണ്ട് ഒരുവെള്ളക്കടലാസങ്ങ്ട് നീട്ടീട്ടു പറയാ ഒപ്പിടാന്‍ .എനിക്ക് ശ്ശി സന്തോഷായിട്ടോ! ഇത് വരെ എന്‍റെ ഒപ്പ് ആരും ചോടിചിട്ടില്ല്യാന്നു മാത്രല്ല ഞാന്‍ ഇട്ടിട്ടൂല്ല ..വേഗങ്ങ്ട് ഇട്ട് കൊടുത്തു...അപ്പോഴല്ലേ രസണ്ടായത് ആ മാറ്റ്യാന്‍മാര് പറയാ വേഗം കടേന്ന്‍ എന്നോടു ഇറങ്ങിക്കോളാന്‍ ഇതിപ്പോ അവര്ട്യാത്രേ .ഇപ്പോണ്ടല്ലോ അവിടെ മാനം മുട്ടണ മാളോളാ.........ഈയുള്ളോന്‍റെ കാര്യം ഇപ്പോ കുന്തായി............

                                ചെറുകഥ -  നിലാചന്ദന

                                                        

                   - യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്

അപ്പു ഒരു നല്ല കുട്ടിയാണ് .അച്ഛനുമമ്മയും എന്തു പറഞ്ഞാലും അനുസരിക്കും .എന്നാല്‍ ദോപ്പുവോ മഹാ വികൃതിയും !ഇങ്ങനെയൊക്കെയാണല്ലോ വെപ്പ് .എന്നാല്‍ ഇവരുടെ ജീവിതത്തില്‍ യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്തെന്ന് നോക്കാം....
   ദോപ്പുവിനോടമ്മ എപ്പോഴും പറയും "മണ്ണില്‍ കളിക്കരുത്" എന്ന് എന്നാല്‍ ദോപ്പു മണ്ണില്‍ കളിക്കും.പതിവുപോലെ അപ്പു ദോപ്പുവിനെ ഉപദേശിക്കും. "എടാ മണ്ണില്‍ കളിച്ചാല്‍ കീടാണു പിടിക്കും .അസുഖം വരും .അപ്പോള്‍ ക്ലാസ്സ് മിസ്സാകും .ക്ലാസ്സ് മിസ്സായാലോ നിന്‍റെ ലൈഫ് പോകും ."

        എന്നാല്‍ മണ്ണിലും ചേറിലും കളിച്ചു വളര്‍ന്ന അപ്പു മികച്ച കര്‍ഷകനായി ഇടക്ക് "കര്‍ഷകശ്രീ " അവാര്‍ഡും നേടി .ഉപദേശകനായ അപ്പുവോ നന്നായി പഠിച്ചു .കമ്പ്യൂട്ടര്‍ എഞ്ചിനീയറായി .ബാംഗളൂരില്‍ അവനു ജോലിയും കിട്ടി.എന്നാല്‍ 35 വയസ്സ് കഴിഞ്ഞതോടെ കമ്പനി അവനെ പറഞ്ഞുവിട്ടു.
   ദോപ്പു ഇപ്പോള്‍ അച്ഛനേയുംഅമ്മയേയുംസംരക്ഷിക്കുന്നു .എന്നാല്‍ അപ്പുവിനെ  അച്ഛനും അമ്മയും ഇപ്പോഴുംസംരക്ഷിക്കുന്നു. 


   

1 comment: