Monday 10 February 2014

സ്കൂള്‍ കലോത്സവം


October

10-10-13,11-10-13 സ്കൂള്‍ കലോത്സവം പിന്നണി ഗായകന്‍ ഷെര്‍ദ്ദിന്‍ തോമസ് (മാണിക്യക്കല്ല് ഫെയിം) ഉദ്ഘാടനം ചെയ്തു.


 
19-10-13 ന് ശാസ്ത്ര, ഗണിതശാസ്ത്ര,സാമൂഹ്യശാസ്ത്ര പ്രവര്‍ത്തി പരിചയമേള(സ്കൂള്‍തലം)സംഘടിപ്പിച്ചു.ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ഒരാഴചക്കാലം സേവനവാരം ആചരിച്ചു.ഗാന്ധിദര്‍ശന്‍ ക്ലബിന്റെയും,social science club-ന്റെയും നേതൃത്വത്തില്‍ സ്കൂളും പരിസരവും സ്കൂളിനു ചുറ്റുമുള്ള റോഡും സ്കൂള്‍ഗ്രൗണ്ടും ശുചിയാക്കി.പ്ലാസ്റ്റിക്ക് വിമുക്ത മാക്കി. തൃശ്ശൂര്‍ ഈസ്റ്റ് ഉപജില്ല ശാസ്ത്ര ,ഗണിത ശാസ്ത്ര ,സാമൂഹ്യ ശാസ്ത്ര പ്രവര്‍ത്തി പരിചയമേളയില്‍ .on the spot മത്സരത്തില്‍ H.S വിഭാഗത്തില്‍ umbrella making,chalk
making 1st ഉം book binding,wood carving 2nd ഉം up വിഭാഗത്തില്‍ ഇലക്ട്രിക്ക് വയറിങ്ങ്,പേപ്പര്‍ ക്രാഫ്റ്റ്, chalk making 1st ഉം കരസ്ഥമാക്കി.
 
 


30-10-13ന് വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍കഥരചന, കവിതാരചന,സാഹിത്യക്വസ്സ്,നാടന്‍പാട്ട് എന്നീമത്സരങ്ങള്‍ നടത്തി.

31-10-13ന് കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷനും കേരള പോലീസ് അക്കാദമി ത്രശ്ശൂര്‍,മാത്രഭൂമി സീഡ് ഉം സംയുക്തമായി സംഘടിപ്പിച്ച ജാഗ്രത കാമ്പയനില്‍ A.S.Iരമേശ് H.S വിഭാഗംകുട്ടികള്‍ക്ക് ജാഗ്രത classഎടുത്തു.




 
ജില്ലാ P.T.A നല്‍കുന്ന Best P.T.A അവാര്‍ഡ് രണ്ടാം സ്ഥാനവും ത്രശ്ശൂര്‍ കോര്‍പ്പറേഷന്‍ നല്‍കുന്ന പ്രഥമ Best P.T.A പുരസ്ക്കാരവും ഈ വിദ്യാലയം കരസ്ഥമാക്കി.




ഓണാഘോഷം


September
13-9-13ന് ഓണാഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു.പൂക്കളമത്സരം,ഓണസദ്യഎന്നിവ ഉണ്ടായി.കാലവര്‍ഷക്കെ‍‍ടുതിയില്‍ വീടുനഷ്ടപ്പെട്ട ശ്രീലക്ഷ്മി എന്ന വിദ്യാര്‍ത്ഥിയുടെ സ്വപ്ന ഭവനത്തിലെ ഓണസദ്യയില്‍ (വിദ്യാര്‍ത്ഥികള്‍,അധ്യാപകര്‍.P.T.A, നിര്‍വഹിച്ചു നല്‍കിയത്) ഒല്ലൂര്‍ M.L.A, M.P.വിന്‍സെന്റ്,മേയര്‍ I.P പോള്‍ H.M, Principal,P.T.A അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു








Eco club ,Health club ,Science club


July

1-7-13ന് eco club ,Health club ,Science club എന്നിവയുടെ ഉദ്ഘാടനം ollur.BRC Trainerബിജുമാസ്റ്റര്‍നിര്‍വഹിച്ചു.


3-7-13 'ഉത്തരാഖണ്ഡ് 'ദുരിതാശ്വാസ ഫണ്ട് ശേഖരണം guidesന്റെ നേതൃത്വത്തില്‍ നടത്തി.ഗൈഡ്സ് ക്യാപ്ററന്‍.മേരി ടീച്ചര്‍ നേതൃത്വം നല്‍കി.4-7-13 ന് Kerala State Library Council ന്റെ ആഭിമുഖ്യത്തില്‍ വായനമത്സരം (സ്കൂള്‍തലം) നടത്തി. 5-7-13-ന് ബഷീര്‍ ചരമ ദിനം പ്രസീദ ടീച്ചര്‍ ബഷീര്‍ കൃതികള്‍ പരിചയപ്പെടുത്തി.5-7-13-ന് ഉച്ചയ്ക്ക് 2മണിക്ക് പാലിയേറ്റീവ് കെയര്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ ശ്രീമതി.ഇന്ദിര ഗോപി HS വിഭാഗം കുട്ടികള്‍ക്ക് class എടുത്തു. july 11 ജനസംഖ്യ ദിനം അസംബ്ലിയില്‍ പ്രഭാഷണം നടത്തി.21-7-13 ന് ചാന്ദ്രദിനത്തോടനുബന്‌ധിച്ച് അസംബ്ലിയില്‍ പ്രഭാ‍‍ഷണം ചാന്ദ്ര ക്വസ്എന്നിവ നടത്തി . july 26ന് കളിക്കുന്നതിനിടയില്‍ കിണറ്റില്‍ വീണ രണ്ടാം വിദ്യാര്‍ത്ഥി മണികണ്ഠനെ രക്ഷപെടുത്തിയ ത്രശ്ശൂര്‍ c.m.s ഹയര്‍ സെക്കണ്ടറി സ്കൂളിലെ എര്‍വിന്‍ നെല്‍സണ്‍നെ മേയര്‍ I.P.Paul പാരിതോഷികം നല്‍കി അനുമോദിച്ചു. 24-7-13ന് ഗാന്ധിദര്‍ശന്‍ ക്ലബ്ബ് ഉദ്ഘാടനം ഹെഡ്മിസ്ട്രസ്സ് ശ്രീമതി കെ. ടി ത്രേസ്യാമ്മടീച്ചറും സോഷ്യല്‍ സയന്‍സ് ക്ലബ് ഉദ്ഘാടനം ഈ വിദ്യാലയത്തില്‍ നിന്ന് വിരമിച്ച ദേശീയ അദ്ധാപിക ജേതാവ് ശ്രീ.പി. ജെ. കുര്യന്‍ മാസ്റ്റര്‍ നിര്‍വ്വഹിച്ചു .
 
26-7-13ന് ജില്ലാ അക്കാഡമിക്ക് കൗണ്‍സില്‍ നടത്തുന്ന ക്വസ് സ്കൂള്‍തലം നടത്തി. 31-7-13 ന് വൈഖരി വായനാക്കൂട്ടം രാമായണ മാസത്തോടനുബന്ധിച്ച് രാമായണം പരിചയപ്പെടുത്തി.

 

August
1-8-13 മുതല്‍ മലയാള മനോരമയും മലബാര്‍ ഗോള്‍ഡും ചേര്‍ന്ന്
നടപ്പിലാക്കുന്ന "zero waste”പദ്‌ധതി വിദ്യാലയത്തില്‍ നടപ്പിലാക്കിവരുന്നു. പേപ്പര്‍ wasteഉം പ്ലാസ്റ്റിക്ക് വേസ്റ്റും വേറെ
കുട്ടകളില്‍ ശേഖരിച്ച് നിര്‍മ്മാര്‍ജനം ചെയ്യുന്നു.ശ്രീ. ടി. കെ. പോള്‍ മാസ്റ്റര്‍ നേതൃത്വം നല്‍കുന്നു.


 
12-8-13 കേരള കൃഷി വകുപ്പില്‍ നിന്ന് ലഭിച്ച പച്ചക്കറി വിത്തുകള്‍ 1 മുതല്‍ 10 വരെ ക്ലാസ്സുകളില്‍ വിതരണം ചെയ്‌തു.സ്വാതന്ത്യ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു.
social science clubന്റെയും ഗാന്ധി ദര്‍ശന്‍ ക്ലബിന്റെയും ആഭിമുഖ്യത്തില്‍ ക്വിസ്,പ്രസംഗം,ദേശഭക്‌തിഗാനം,ഉപന്യാസം
എന്നീ മത്സരങ്ങള്‍ നടത്തി.
 
17-8-13 L.P ക്ലാസ്സിലെ കുട്ടികളുടെ അമ്മമാര്‍ക്ക് പെണ്‍കുട്ടികള്‍
നേരിടുന്ന പീഢനങ്ങളെ കുറിച്ച് കൗണ്‍സിലര്‍ ശ്രീമതി. പ്രമിന I.p ക്ലാസ്സെടുത്തു.
17-8-13ന് പാലിയേറ്റീവ് കെയര്‍ സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള സാന്ത്വന ചികിത്‌സാകേന്ദ്രത്തില്‍ കുട്ടികളെ one day training program-ല്‍ പങ്കെടുപ്പിച്ചു.


 
19-8-13 -ന് ഗാന്ധി ദര്‍ശന്‍ നല്ലപാഠം പദ്‌ധതിയുമായി സഹകരിച്ച് നടത്തുന്ന 'എന്റെ ഉദ്യാനം' പദ്‌ധതി ഗാന്ധി പീസ് ഫൗഡേഷന്‍ സെക്രട്ടറിപരമേശ്വര ശര്‍മ്മ നിര്‍വ്വഹിച്ചു.



 
21-8-13 ന് ദേശാഭിമാനി'അക്ഷരമുറ്റം ക്വിസ് ' LP,UP,HS വിഭാഗങ്ങളില്‍ നടത്തി. 21-8-13 ന് SSLC വിദ്യാര്‍ത്ഥികള്‍ പഠന യാത്ര പെരിങ്ങല്‍കുത്ത് power house സന്ദര്‍ശിക്കാന്‍ പോയി. 24-8-13 ന് എന്റോവ്മെന്റുകള്‍ വിതരണം കൗണ്‍സിലര്‍ ശ്രീ.C.K.സുബ്രഹ്മണ്യന്‍ നിര്‍വ്വഹിച്ചു.
26-8-13ന് ഗാന്ധിദര്‍ശന്‍ അവാര്‍ഡ് ഗാന്ധിപീസ് ഫൗണ്ടേഷണ്‍ സര്‍വ സേവാ സംഘം അദ്ധ്യക്ഷ ശ്രീമതി. രാധാ ഭട്ട് സ്കൂളിന് സമ്മാനിച്ചു. ദൂരദര്‍ശന്‍ ഡയറക്ടര്‍ ശ്രീ.സി.കെ.തോമസ് മുഖ്യപ്രഭാണം നടത്തി. D.E.O P.T. ജോര്‍ജ് ഗാന്ധിദര്‍ശന്‍ ക്ലബ് കണ്‍വീനര്‍ ശ്രീമതി.രമണി ഫ്രാന്‍സിസിനെ ആദരിച്ചു









സ‌്കൂള്‍ പ്രവര്‍ത്തനറിപ്പോര്‍ട്ട് 2013-2014


സ‌്കൂള്‍ പ്രവര്‍ത്തനറിപ്പോര്‍ട്ട് 2013-2014
  
June

ജൂണ്‍ -3 പ്രവേശനോത്സവം
സ്വാഗതം - ഹെഡ്‌മിസ്‌ട്രസ്സ് ശ്രീമതി കെ .ടി. ത്രേസ്യാമ്മ.അധ്യക്ഷന്‍ ശ്രീ. സി. കെ. സുബ്രഹ്‌മണ്യന്‍ (കൗണ്‍സിലര്‍).നവാഗതരായ കുട്ടിക്കള്‍ക്ക് പ്രശസ്‌ത നടന്‍ ശ്രീ. മുന്‍‍ഷിവേണു അക്ഷര ദീപം പകര്‍ന്നു നല്‍കി.സിനിമ സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീ. കലവൂര്‍ രവികുമാര്‍ മുഖ്യപ്രഭാഷണം നടത്തി.യൂണി ഫോം ,പഠനോപകരണം എന്നിവയുടെ വിതരണം ഹയര്‍ സെക്കന്ററി പ്രിന്‍സിപ്പാള്‍ ശ്രീമതി .ഷെര്‍ളി കെ .സി. നിര്‍വഹിച്ചു .SSA തയ്യാറാക്കിയ വിദ്യാലയ പരിപാലന സമിതിയ്‌ക്കുള്ള കൈപുസ്തകം 'പരിരക്ഷയുടെ 'പാഠങ്ങള്‍ പ്രകാശനം ചെയ്‌തു.ജോസഫീന ജോസഫ് നന്ദി പ്രകടിപ്പിച്ചു.



 

June 5 -ലോക പരിസ്‌ഥിതി ദിനം
കാര്‍ഷിക സര്‍വകലാശാല റിട്ടയേര്‍ഡ് പ്രൊഫസര്‍ ഡോ. അഗസ്റ്റിന്‍ ആന്റണി മരം നടുകയും eco club അംഗങ്ങള്‍ക്ക് class എടുക്കകയും ചെയ്‌തു
 
12-6-2013 ന് നിര്‍ധന രോഗികള്‍ക്ക് സന്ത്വനവും പരിചരണവുമായി
ഒരു വര്‍ഷം നീളുന്ന തണല്‍ പദ്ധതി ഈ വിദ്യാലയത്തില്‍ ആരംഭം കുറിച്ചു പാലിയേറ്റീവ് കെയര്‍യൂണിറ്റുമായി സഹകരിച്ചാണ് പദ്ധതി ‌വിദ്യാര്‍ത്‌ഥികളില്‍ സാമൂഹ്യപ്രതിബന്‌ധത വളര്‍ത്തുകയാണ് ലക്ഷ്യം.പദ്ധതിയുടെ ഉദ്‌ഘാടനം മേയര്‍ ഐ.പി.പോള്‍ നിര്‍വ്വഹിച്ചു .വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ഡോ.ടി.ഉസ്‌മാന്‍ അധ്യക്ഷത വഹിച്ചു.പാലിയേറ്റീവ് കെയര്‍ യൂണിറ്റ് ഭാരവാഹി ഇന്ദിരാ ഗോപി വിദ്യാര്‍ത്‌ഥികള്‍ രോഗികള്‍ക്ക് വേണ്ടി ശേഖരിച്ചവസ്‌ത്രങ്ങള്‍
ഏറ്റുവാങ്ങി. തുടര്‍ന്ന് അനുമോദന യോഗം.SSLC 100% വിജയംവരിച്ച കുട്ടികളെയും ഹൈസ്ക്കുള്‍ അധ്യാപകരെയും അനുമോദിച്ചു.
14-6-13 SSLC കുട്ടിക്കള്‍ക്ക് യോഗ CLASS ആരംഭിച്ചു.ശ്രീ. സതീഷ് നേതൃത്വം നല്‍കുന്നു.
കമ്മ്യൂണിക്കേറ്റീവ് ENGLISHന് തുടക്കം കുറിച്ചു.ശ്രീ.ജോര്‍ജ്ജ് നേതൃത്വം നല്‍ക്കുന്നു.
17-6-13 ചങ്ങമ്പുഴ അനുസ്‌മരണം.18-6-13 ഒല്ലുര്‍ P.H.Cയിലെ Jr.Health inspector ശ്രീ.രാജേന്ദ്രന്‍ ഡെങ്കിപ്പനി,എലിപ്പനി, കൊതുകജന്യ രോഗങ്ങള്‍ എന്നിവയെക്കുറിച്ച് Health club അംഗങ്ങള്‍ക്ക് ബോധവല്‍ക്കരണ class എടുത്തു‌
19-6-13 വായനാദിനം ശ്രീമതി പി.പി.ഗിരിജ പ്രഭാഷണം നടത്തി.

20-6-13ന് ഈ വര്‍ഷത്തെ വൈഖരി clubന്റെ പ്രവര്‍ത്തനോദ്ഘാടനം ആകാശവാണി തൃശൂര്‍ നിലയംഡയറക്‌ടര്‍ ശ്രീ പ്രഭാകരന്‍ T.T
നിര്‍വഹിച്ചു.ഒരാഴ്‌ചക്കാലം പുസ്തതകപരിചയം അസംബ്ലിയില്‍ നടന്നു