Monday 10 February 2014

സ‌്കൂള്‍ പ്രവര്‍ത്തനറിപ്പോര്‍ട്ട് 2013-2014


സ‌്കൂള്‍ പ്രവര്‍ത്തനറിപ്പോര്‍ട്ട് 2013-2014
  
June

ജൂണ്‍ -3 പ്രവേശനോത്സവം
സ്വാഗതം - ഹെഡ്‌മിസ്‌ട്രസ്സ് ശ്രീമതി കെ .ടി. ത്രേസ്യാമ്മ.അധ്യക്ഷന്‍ ശ്രീ. സി. കെ. സുബ്രഹ്‌മണ്യന്‍ (കൗണ്‍സിലര്‍).നവാഗതരായ കുട്ടിക്കള്‍ക്ക് പ്രശസ്‌ത നടന്‍ ശ്രീ. മുന്‍‍ഷിവേണു അക്ഷര ദീപം പകര്‍ന്നു നല്‍കി.സിനിമ സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീ. കലവൂര്‍ രവികുമാര്‍ മുഖ്യപ്രഭാഷണം നടത്തി.യൂണി ഫോം ,പഠനോപകരണം എന്നിവയുടെ വിതരണം ഹയര്‍ സെക്കന്ററി പ്രിന്‍സിപ്പാള്‍ ശ്രീമതി .ഷെര്‍ളി കെ .സി. നിര്‍വഹിച്ചു .SSA തയ്യാറാക്കിയ വിദ്യാലയ പരിപാലന സമിതിയ്‌ക്കുള്ള കൈപുസ്തകം 'പരിരക്ഷയുടെ 'പാഠങ്ങള്‍ പ്രകാശനം ചെയ്‌തു.ജോസഫീന ജോസഫ് നന്ദി പ്രകടിപ്പിച്ചു.



 

June 5 -ലോക പരിസ്‌ഥിതി ദിനം
കാര്‍ഷിക സര്‍വകലാശാല റിട്ടയേര്‍ഡ് പ്രൊഫസര്‍ ഡോ. അഗസ്റ്റിന്‍ ആന്റണി മരം നടുകയും eco club അംഗങ്ങള്‍ക്ക് class എടുക്കകയും ചെയ്‌തു
 
12-6-2013 ന് നിര്‍ധന രോഗികള്‍ക്ക് സന്ത്വനവും പരിചരണവുമായി
ഒരു വര്‍ഷം നീളുന്ന തണല്‍ പദ്ധതി ഈ വിദ്യാലയത്തില്‍ ആരംഭം കുറിച്ചു പാലിയേറ്റീവ് കെയര്‍യൂണിറ്റുമായി സഹകരിച്ചാണ് പദ്ധതി ‌വിദ്യാര്‍ത്‌ഥികളില്‍ സാമൂഹ്യപ്രതിബന്‌ധത വളര്‍ത്തുകയാണ് ലക്ഷ്യം.പദ്ധതിയുടെ ഉദ്‌ഘാടനം മേയര്‍ ഐ.പി.പോള്‍ നിര്‍വ്വഹിച്ചു .വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ഡോ.ടി.ഉസ്‌മാന്‍ അധ്യക്ഷത വഹിച്ചു.പാലിയേറ്റീവ് കെയര്‍ യൂണിറ്റ് ഭാരവാഹി ഇന്ദിരാ ഗോപി വിദ്യാര്‍ത്‌ഥികള്‍ രോഗികള്‍ക്ക് വേണ്ടി ശേഖരിച്ചവസ്‌ത്രങ്ങള്‍
ഏറ്റുവാങ്ങി. തുടര്‍ന്ന് അനുമോദന യോഗം.SSLC 100% വിജയംവരിച്ച കുട്ടികളെയും ഹൈസ്ക്കുള്‍ അധ്യാപകരെയും അനുമോദിച്ചു.
14-6-13 SSLC കുട്ടിക്കള്‍ക്ക് യോഗ CLASS ആരംഭിച്ചു.ശ്രീ. സതീഷ് നേതൃത്വം നല്‍കുന്നു.
കമ്മ്യൂണിക്കേറ്റീവ് ENGLISHന് തുടക്കം കുറിച്ചു.ശ്രീ.ജോര്‍ജ്ജ് നേതൃത്വം നല്‍ക്കുന്നു.
17-6-13 ചങ്ങമ്പുഴ അനുസ്‌മരണം.18-6-13 ഒല്ലുര്‍ P.H.Cയിലെ Jr.Health inspector ശ്രീ.രാജേന്ദ്രന്‍ ഡെങ്കിപ്പനി,എലിപ്പനി, കൊതുകജന്യ രോഗങ്ങള്‍ എന്നിവയെക്കുറിച്ച് Health club അംഗങ്ങള്‍ക്ക് ബോധവല്‍ക്കരണ class എടുത്തു‌
19-6-13 വായനാദിനം ശ്രീമതി പി.പി.ഗിരിജ പ്രഭാഷണം നടത്തി.

20-6-13ന് ഈ വര്‍ഷത്തെ വൈഖരി clubന്റെ പ്രവര്‍ത്തനോദ്ഘാടനം ആകാശവാണി തൃശൂര്‍ നിലയംഡയറക്‌ടര്‍ ശ്രീ പ്രഭാകരന്‍ T.T
നിര്‍വഹിച്ചു.ഒരാഴ്‌ചക്കാലം പുസ്തതകപരിചയം അസംബ്ലിയില്‍ നടന്നു


No comments:

Post a Comment