Sunday 7 July 2013

ഹെല്‍ത്ത് ക്ലബ്ബ്


ഹെല്‍ത്ത് ക്ലബ്ബ്

19/6/12 ന് 10മണിക്ക് ഒല്ലൂര്‍ പി.എച്ച്.സി.യിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഹെല്‍ത്ത് ക്ലബ് അംഗങ്ങള്‍ക്ക് മഴക്കാല രോഗങ്ങളെക്കുറിച്ച് ക്ലാസ് എടുത്തു. ഉച്ചയ്ക്ക് ഹെല്‍ത്ത് ക്ലബിന്റെയും ഗൈഡ്സിന്റെയും ആഭിമുഖ്യത്തില്‍ എച്ച്.എസ് വിഭാഗംകുട്ടികള്‍ക്ക് കൗണ്‍സിലിംഗ് നടത്തി. “പ്രത്യാശ കൗണ്‍സലിംഗ്" സെന്റര്‍ ഉടമ ശ്രീ.വര്‍ക്കിച്ചന്‍ മേനാച്ചേരി പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. പുകയില മദ്യം മയക്കുമരുന്ന് എന്നിവയുടെ അമിത ഉപയോഗത്തെക്കുറിച്ച് ബോധവല്‍ക്കരണക്ലാസും സി.ഡി.പ്രദര്‍ശനവും നടത്തി.
ശുചിത്വ വാരാചരണം
കുട്ടികളില്‍ ശുചിത്വ ശീലം വളര്‍ത്തുന്നതിനായി ഓരോ മാസവും ഏറ്റവും ശുചിത്വമുളള ക്ലാസ്സിന് പ്രോത്സാഹന സമ്മാനം നല്‍കുന്നു.
1/10/12 ന് ശുചിത്വ വാരാചരണവുമായി ബന്ധപ്പെട്ട് ശ്രീമതി.ശ്യാമ ടീച്ചര്‍ അസംബ്ലിയില്‍ പ്രഭാഷണം നടത്തി.കുട്ടികള്‍ ഗ്രൂപ്പുകളായി തിരിഞ്ഞ് സ്കൂളും പരിസരവും വൃത്തിയാക്കി.


ശുചിത്വത്തിന്റെ ഭാഗമായി കുട്ടികള്‍ ഉണ്ടാക്കിയ സോപ്പുപയോഗിച്ച് ഊണ്‍ കഴിക്കുന്നതിനുമുമ്പ് കൈകള്‍ വൃത്തിയാക്കുന്നു.
ഉച്ചഭക്ഷണ പദ്ധതി
5/6/12 മുതല്‍ ഉച്ചഭക്ഷണം ആരംഭിച്ചു. ഉച്ചഭക്ഷണവിതരണം ഉദ്ഘാടനം കൗണ്‍സിലര്‍ നിര്‍വ്വഹിച്ചു.സാമ്പാര്‍,തോരന്‍,മോരുകറി,അവിയല്‍,മസാലകറി എന്നിങ്ങനെ വ്യത്യസ്ത കറികളോടുകൂടി സ്വാദിഷ്ടമായ ഭക്ഷണം നല്‍കി വരുന്നു.

 
വായനാദിനം
19/6/12ന് വായനാദിനത്തോടനുബന്ധിച്ച് ധനം ടീച്ചര്‍ അസംബളിയില്‍ പ്രഭാഷണം നടത്തി.

20/6/12ന് വായനാദിനത്തോടനുബന്ധിച്ച് കേരളവര്‍മ്മകോളേജിലെ പ്രൊഫസര്‍ ആദര്‍ശ് വായനാനുഭവം പങ്കുവെച്ചു. ശ്രീ കെ.ആര്‍ മോഹനന്‍ (റിട്ട.അദ്ധ്യാപകന്‍ ജി.എച്ച്.എസ്.എസ്.അഞ്ചേരി) വായനയുടെ പ്രാധ്യാനത്തെക്കുറിച്ച് സംസാരിച്ചു.വായനാവാരത്തോടനുബന്ധിച്ച് ഓരോ ദിവസവും അസംബളിയില്‍ അധ്യാപകര്‍ പുതിയപുസ്തകങ്ങള്‍ പരിചയപ്പെടുത്തി. 21/6/12ന് മലയാളം അധ്യാപിക ശ്രീമതി. കെ.എം.രേണുക
"പുതുമഴ" എന്ന പുസ്തകം പരിചയപ്പെടുത്തി. 23ന് ഷീബടീച്ചര്‍ "YOU CAN WIN” എന്ന പുസ്തകം പരിചയപ്പെടുത്തി.


No comments:

Post a Comment