Monday 8 July 2013

നാളേക്കിത്തിരി ഊര്‍ജ്ജം


നാളേക്കിത്തിരി ഊര്‍ജ്ജം
ഊര്‍ജ്ജസംരക്ഷണത്തിനായി മുന്‍മാസത്തെ ബില്ലിനേക്കാള്‍
5 യൂണിറ്റെങ്കിലും കുറവുവരികയാണെങ്കില്‍ അവര്‍ക്ക് പ്രോത്സാഹന സമ്മാനം കൊടുത്തുവരുന്നു.7/2/13 ന് അസംബളിയില്‍ വെച്ച് കുട്ടികള്‍ക്കുളള അവാര്‍ഡ് K.S.E.B കുരിയച്ചിറ ഡിവിഷനിലെ ഓവര്‍സിയര്‍ കെ.എം.ശിവദാസന്‍ കൊടുത്തു. അദ്ദേഹം ഊര്‍ജ്ജസംരക്ഷണത്തെക്കുറിച്ച് ബോധവല്ക്കരണ ക്ലാസ്സും എടുത്തു.ഇതില്‍ പങ്കാളികളാകുന്ന കുട്ടികള്‍ക്ക് CFL ബള്‍ബുകള്‍ നല്‍കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.



 
വൈഖരി
കുട്ടികളില്‍ സാഹിത്യ അഭിരുചിയും വായനാശീലവും വളര്‍ത്താന്‍ ഉദ്ദേശിച്ചുകൊണ്ടുളള പ്രവര്‍ത്തനമാണിത്.പുതിയ എഴുത്തുകാര്‍ പുതിയപുസ്തകങ്ങള്‍ എന്നിവ പരിചയപ്പെടല്‍ എഴുത്തുകാരുമായി സംവദിക്കല്‍ കവിയരങ്ങ് എന്നിവ നടത്തുന്നു. എല്ലാ വെളളിയാഴ്ചയും ഉച്ചയൂണിന്റെ ഇടവേളയിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.മലയാളം അധ്യാപകര്‍ മാത്രമല്ല സയന്‍സ് കണക്ക് തുടങ്ങിയ വിഷയങ്ങള്‍ പഠിപ്പിക്കുന്ന അധ്യാപകരും പുസ്തകാനുഭവങ്ങള്‍ കുട്ടികളുമായി പങ്കുവെയ്ക്കുന്നു.സിനിമാ നടന്‍ ശ്രീജിത്ത് രവി ഉദ്ഘാടനം ചെയ്തു.റഫീക്ക് അഹമ്മദ്,ആര്‍.രാമചന്ദ്രന്‍,ഡോ.വി.സി.സുപ്രിയ,നന്ദകിഷോര്‍ തുടങ്ങി നിരവധി പേര്‍ കുട്ടികളുമായി അഭിമുഖം നടത്തി.സ്കൂളിലെ അധ്യാപകരായ ധനം ടീച്ചര്‍,അഞ്ജലി ടീച്ചര്‍,ഗിരിജ ടീച്ചര്‍,പ്രസീത ടീച്ചര്‍,റീത്താമ ടീച്ചര്‍,രേണുക ടീച്ചര്‍ തുടങ്ങിയവര്‍ വിവിധ പുസ്തകങ്ങള്‍ പരിചയപ്പെടുത്തി.





No comments:

Post a Comment