Monday, 8 July 2013

ബാലസഭ


ബാലസഭ
6/8/12 ന് ഉച്ചയ്ക്ക് ബാലസഭയുടെ ഉദ്ഘാടനം ഹെഡ്മിസ്ട്രസ് ചെയ്തു.പാഠ്യപദ്ധതിയുമായി ബന്ധപ്പെട്ട വിവിധ പരിപാടികള്‍ എല്‍.പി.കുട്ടികള്‍ അവതരിപ്പിച്ചു.


 
സൗജന്യ യൂണിഫോം വിതരണവും
എന്റോമെന്റ് വിതരണവും

3/8/12ന് എസ്.എസ്.എ നല്‍കുന്ന സൗജന്യ യൂണിഫോമിന്റെ വിതരണം ഉയര്‍ന്നമാര്‍ക്ക് വാങ്ങിയവര്‍ക്കുള്ള വിവിധ വ്യക്തികള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള എന്റോമെന്റ് വിതരണവും സ്കൂള്‍ അസംബിളിയില്‍ വെച്ച് കൗണ്‍സിലര്‍ ഉദ്ഘാടനം ചെയ്തു. ശ്രീ.ടി.എസ്.രവീന്ദ്രന്‍ (ബി.പി.ഒ.,യു.ആര്‍.സി,എസ്.എസ്.എ യൂണിഫോം വിതരണവും ശ്രീ മാത്യു സി.വി. (owner of modern sanitary)പാവപ്പെട്ട കുട്ടികള്‍ക്ക് നല്‍കുന്ന യൂണിഫോം വിതരണവും നടത്തി.


 
ഗൈഡ്സ്

18/6/12ന് ഹെഡ്മാസ്ട്രസ്സിന്റെ അദ്ധ്യക്ഷതയില്‍ അദ്ധ്യാപകര്‍യോഗം ചേര്‍ന്ന് ഒരുവര്‍ഷം നടത്തേണ്ടതായ പ്രവര്‍ത്തനങ്ങളുടെ സൂത്രണം ചെയ്തു.സ്കൂളിലെ സേവന രംഗത്ത് ഗൈഡ്സ് സംഘടന സജീവമായി മുന്നിട്ട് നില്‍ക്കുന്നു.ഇപ്പോള്‍ ഈ സംഘടനയില്‍ 28 പേര്‍ അംഗങ്ങളായിട്ടുണ്ട്.ഈ വര്‍ഷം 4 കുട്ടികള്‍ക്ക് രാജ്പുരസ്കാര്‍ അവാര്‍ഡ് കിട്ടി.തൃതീയ സോപാല്‍ പരീക്ഷ 9 പേര്‍ വിജയിച്ചു.ജില്ലാ റാലിയിലും പട്രോള്‍ ലീഡേഴ്സ് ട്രെയിനിങ്ങ് ക്യാമ്പിലും പങ്കെടുത്തിണ്ട്.


വിദ്യാരംഗം കലാസാഹിത്യവേദി
വിദ്യാരംഗം കലാസാഹിത്യവേദി സ്കൂളില്‍ സജീവമായി പ്രവര്‍ത്തിക്കുന്നു.സാഹിത്യമത്സരങ്ങളും എഴുത്തുക്കൂട്ടം വായനാക്കൂട്ടം എന്നീ പരിപാടികള്‍ നടന്നു വരുന്നു.തുടര്‍ച്ചയായി പല വര്‍ഷങ്ങളിലും ജില്ലാതലത്തില്‍ മാഗസിന് സമ്മാനം ലഭിച്ചിട്ടുണ്ട്.

 
ഡയറി ക്ലബ്ബ്
തൃശൂര്‍ ജില്ലയിലെ ഏക സ്റ്റുഡന്‍സ് ഡയറി ക്ലബ്ബ് അഞ്ചേരി ഗവ.ഹയര്‍ സെക്കന്ററി സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.ക്ഷീര മേഖലയിലെ നൂതന പ്രവണതകള്‍-സെമിനാര്‍ നടത്തി.വിവിധ ക്ഷീര സഹകരണസംഘങ്ങള്‍ സന്ദര്‍ശിച്ചു.




ഗാന്ധിദര്‍ശന്‍


ഗാന്ധിദര്‍ശന്‍
8/6/12 ന് ഗാന്ധിപീസ് ഫൗണ്ടേഷന്‍ ദേശീയ കോ-ഓര്‍ഡിനേറ്റര്‍ ശ്രീ.രമേശ് ചന്ദ്രബാബു ഗാന്ധിദര്‍ശന്‍ ഉദ്ഘാടനം ചെയ്തു. കുട്ടികള്‍ നിര്‍മ്മിച്ച സോപ്പുനല്‍കിയാണ് ഉദ്ഘാടനം ചെയ്തത്. അതിനുശേഷം അദ്ദേഹം കുട്ടികള്‍ക്ക് ദാന്ധിയന്‍ ആശയങ്ങളുടെ പ്രസക്തിയെപ്പറ്റി ഹിന്ദിയില്‍ ക്ലാസെടുത്തു ഇന്റര്‍ ഏക്റ്റീവ് ക്ലാസ്റൂം ഏക്റ്റിവിറ്റീ കുട്ടികള്‍ക്ക് പരിചയപ്പെടുത്തി. ജില്ലാ ജില്ലാജോയിന്റ് സെക്രട്ടറി ഡേവിഡ് കണ്ണമ്പുഴ, ജില്ലാ വൈസ് ചെയര്‍മാന്‍ ഗോപിനാഥ്, ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ജോണ്‍സണ്‍ എന്നിവര്‍ പങ്കെടുത്തു. 4/10/12 ന് ഗാന്ധിദര്‍ശന്‍ പഠന പരിപാടിയുമായി ബന്ധപ്പെട്ട് ക്വിസ് മത്സരം നടത്തി.സ്കൂളിലെ എല്ലാ കുട്ടികളും പങ്കെടുത്തു. 40% ത്തില്‍ അധികം മാര്‍ക്ക് വാങ്ങി 219 കുട്ടികള്‍ ഗാന്ധിദര്‍ശന്റെ സര്‍ട്ടിഫിക്കറ്റിന് അര്‍ഹരായി.

സോപ്പ് നിര്‍മ്മാണം
ഗാന്ധിദര്‍ശന്റെ ഭാഗമായി കുട്ടികള്‍ '100+' എന്ന് പേര് നല്‍കിയ സോപ്പ് നിര്‍മ്മിക്കുന്നു.ശുദ്ധമായ വെളിച്ചെണ്ണയില്‍ തയ്യാറാക്കിയ സോപ്പ് അധ്യാപകരും കുട്ടികളും വാങ്ങിക്കുന്നു.






സോഷ്യല്‍ സയന്‍സ് ക്ലബ്


സോഷ്യല്‍ സയന്‍സ് ക്ലബ്
27/6/12 ന് സോഷ്യല്‍ സയന്‍സ് ക്ലബ് ഉദ്ഘാടനം ആര്‍ക്കിയോളജിക്കല്‍ വകുപ്പില്‍ ഉദ്ധ്യോഗസ്ഥനായ ശ്രീ കെ.സി.പുഷ്കരന്‍ നിര്‍വ്വഹിച്ചു. ചരിത്രത്തിന്റെ പ്രാധാന്വത്തെപ്പറ്റിയും പ്രകൃതിയോടിണങ്ങി ജീവിക്കേണ്ട ആവശ്യകതയെപ്പറ്റിയും ക്ലാസ് എടുത്തു. 



ഹിരോഷിമ ദിനം

6/8/12ന്"ഹിരോഷിമ ദിനം " ആചരിച്ചു.പോസ്റ്റര്‍ രചനമത്സരം യു.പി.,എച്ച്.എസ്.വിഭാഗം നടത്തി. 5മുതല്‍ 10വരെയുള്ള കുട്ടികള്‍ മുദ്രാവാക്യങ്ങള്‍ എഴുതിയ ബാഡ്ജ് ധരിച്ചു.സഡാക്കോയെ പരിചയപ്പെടുത്തല്‍, ശാന്തി ഗീതം എന്നിവയുണ്ടായി ഉച്ചയ്ക്ക് പോസ്റ്റര്‍ പിടിച്ച് റാലി നടത്തി.






ഐ.ടി.ക്ലബ്
8/8/12ന് ഐ.ടി.ക്ലബ് ഉദ്ഘാടനം ഹെഡ്മിസ്ട്രസ്സ് നിര്‍വ്വഹിച്ചു.ഐ.ടി.ക്ലബ്ബിന്റെ നേതൃത്വത്തില്‍ വിവിധ മത്സരങ്ങള്‍ നടത്തുന്നുണ്ട്.ഡിജിറ്റില്‍ പൂക്കള മത്സരം നടത്തി.സബ് ജില്ലാതലത്തില്‍ പെയിന്റിങ്ങ്,വെബ്പേജ് നിര്‍മ്മാണം,മലയാളം ടൈപ്പിങ്ങ്,പ്രസന്റേഷന്‍ എന്നീ മത്സരങ്ങളില്‍ പങ്കെടുത്തു.





 

Sunday, 7 July 2013

ക്ലബ്ബുകള്‍


ബഷീര്‍ ദിനം
ബഷീര്‍ ദിനത്തോടനുബന്ധിച്ച് ബഷീര്‍ കൃതികള്‍,ചിത്രങ്ങള്‍ എന്നിവയുടെ പ്രദര്‍ശനം നടത്തി.ബഷീര്‍-അനുഭവങ്ങളെ അക്ഷരങ്ങളീലൂടെ പകര്‍ത്തിയ എഴുത്തുകാരന്‍ എന്ന നിലയില്‍ മലയാളം ക്ലാസ്സുകളില്‍ അധ്യാപകര്‍ ബഷീറിനെ പരിചപ്പെടുത്തി.

സ്കൂള്‍ പാര്‍ലമെന്റ് ഇലക്ഷന്‍
27/9/12 ന് രാവിലെ സ്കൂള്‍ പാര്‍ലമെന്റ് ഇലക്ഷന്‍ നടത്തി.
ഉച്ചക്ക് ശേഷം സ്കൂള്‍ സ്പോര്‍ട്സ് നടത്തി.

 
മലയാള ദിനാഘോഷം

1/11/12 ന് കേരളപിറവിദിനത്തോടനുബന്ധിച്ച് എച്ച്.എസ്.എസ്. വിഭാഗം അധ്യാപകന്‍ ബിനുമാസ്റ്റര്‍ അസംബളിയില്‍ പ്രഭാഷണം നടത്തി. മലയാളത്തനിമയുള്‍കൊള്ളുന്ന ഗാനങ്ങളും കവിതകളും
വിദ്യാര്‍ത്ഥികള്‍ ആലപിച്ചു.ഉച്ചസമയത്ത് ഗാനങ്ങളും കവിതകളും കേള്‍പ്പിച്ചു.


ക്ലബ്ബുകള്‍

ഗണിത ക്ലബ്

25/6/12ന് ഗണിത ക്ലബ് എച്ച്.എം.ത്രേസ്യാമ്മ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. പാസ്കല്‍ ദിനം ആചരിച്ചു. ഗണിത ക്വിസ് മത്സരങ്ങളും ഗണിത പൂക്കള മത്സരങ്ങളും നടത്തി.

 
സയന്‍സ് ക്ലബ്ബ്
29/6/12ന് സയന്‍സ് ക്ലബ് ഉദ്ഘാടനം ഹെഡ്മിസ്ട്രസ്സ്നിര്‍വ്വഹിച്ചു.സയന്‍സ് ക്ലബ്ബിന്റെ നേതൃത്തില്‍ ക്വിസ് മത്സരം നടത്തി.സ്കൂള്‍തല എക്സിബിഷന്‍ നടത്തി.സബ് ജില്ലാതലത്തില്‍ വര്‍ക്കിങ്ങ് മോഡല്‍,സ്റ്റില്‍ മോഡല്‍ എന്നീ ഇനങ്ങളുടെ മത്സരത്തില്‍ പങ്കെടുത്തു.

ഹെല്‍ത്ത് ക്ലബ്ബ്


ഹെല്‍ത്ത് ക്ലബ്ബ്

19/6/12 ന് 10മണിക്ക് ഒല്ലൂര്‍ പി.എച്ച്.സി.യിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഹെല്‍ത്ത് ക്ലബ് അംഗങ്ങള്‍ക്ക് മഴക്കാല രോഗങ്ങളെക്കുറിച്ച് ക്ലാസ് എടുത്തു. ഉച്ചയ്ക്ക് ഹെല്‍ത്ത് ക്ലബിന്റെയും ഗൈഡ്സിന്റെയും ആഭിമുഖ്യത്തില്‍ എച്ച്.എസ് വിഭാഗംകുട്ടികള്‍ക്ക് കൗണ്‍സിലിംഗ് നടത്തി. “പ്രത്യാശ കൗണ്‍സലിംഗ്" സെന്റര്‍ ഉടമ ശ്രീ.വര്‍ക്കിച്ചന്‍ മേനാച്ചേരി പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. പുകയില മദ്യം മയക്കുമരുന്ന് എന്നിവയുടെ അമിത ഉപയോഗത്തെക്കുറിച്ച് ബോധവല്‍ക്കരണക്ലാസും സി.ഡി.പ്രദര്‍ശനവും നടത്തി.
ശുചിത്വ വാരാചരണം
കുട്ടികളില്‍ ശുചിത്വ ശീലം വളര്‍ത്തുന്നതിനായി ഓരോ മാസവും ഏറ്റവും ശുചിത്വമുളള ക്ലാസ്സിന് പ്രോത്സാഹന സമ്മാനം നല്‍കുന്നു.
1/10/12 ന് ശുചിത്വ വാരാചരണവുമായി ബന്ധപ്പെട്ട് ശ്രീമതി.ശ്യാമ ടീച്ചര്‍ അസംബ്ലിയില്‍ പ്രഭാഷണം നടത്തി.കുട്ടികള്‍ ഗ്രൂപ്പുകളായി തിരിഞ്ഞ് സ്കൂളും പരിസരവും വൃത്തിയാക്കി.


ശുചിത്വത്തിന്റെ ഭാഗമായി കുട്ടികള്‍ ഉണ്ടാക്കിയ സോപ്പുപയോഗിച്ച് ഊണ്‍ കഴിക്കുന്നതിനുമുമ്പ് കൈകള്‍ വൃത്തിയാക്കുന്നു.
ഉച്ചഭക്ഷണ പദ്ധതി
5/6/12 മുതല്‍ ഉച്ചഭക്ഷണം ആരംഭിച്ചു. ഉച്ചഭക്ഷണവിതരണം ഉദ്ഘാടനം കൗണ്‍സിലര്‍ നിര്‍വ്വഹിച്ചു.സാമ്പാര്‍,തോരന്‍,മോരുകറി,അവിയല്‍,മസാലകറി എന്നിങ്ങനെ വ്യത്യസ്ത കറികളോടുകൂടി സ്വാദിഷ്ടമായ ഭക്ഷണം നല്‍കി വരുന്നു.

 
വായനാദിനം
19/6/12ന് വായനാദിനത്തോടനുബന്ധിച്ച് ധനം ടീച്ചര്‍ അസംബളിയില്‍ പ്രഭാഷണം നടത്തി.

20/6/12ന് വായനാദിനത്തോടനുബന്ധിച്ച് കേരളവര്‍മ്മകോളേജിലെ പ്രൊഫസര്‍ ആദര്‍ശ് വായനാനുഭവം പങ്കുവെച്ചു. ശ്രീ കെ.ആര്‍ മോഹനന്‍ (റിട്ട.അദ്ധ്യാപകന്‍ ജി.എച്ച്.എസ്.എസ്.അഞ്ചേരി) വായനയുടെ പ്രാധ്യാനത്തെക്കുറിച്ച് സംസാരിച്ചു.വായനാവാരത്തോടനുബന്ധിച്ച് ഓരോ ദിവസവും അസംബളിയില്‍ അധ്യാപകര്‍ പുതിയപുസ്തകങ്ങള്‍ പരിചയപ്പെടുത്തി. 21/6/12ന് മലയാളം അധ്യാപിക ശ്രീമതി. കെ.എം.രേണുക
"പുതുമഴ" എന്ന പുസ്തകം പരിചയപ്പെടുത്തി. 23ന് ഷീബടീച്ചര്‍ "YOU CAN WIN” എന്ന പുസ്തകം പരിചയപ്പെടുത്തി.


Wednesday, 19 June 2013


മാലിന്യ സംസ്ക്കരണ ബോധവല്‍ക്കരണം

29/11/12 ന് വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ " ലേബര്‍ ഇന്ത്യ" സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ നയ്ക്കുന്ന " ഉറവിടമാലിന്യ സംസ്കരണ പ്രചരണ കേരളയാത്രയ്ക്ക് സ്കൂളില്‍ സ്വീകരണം നല്‍കി”.വേള്‍ഡ് മലയാളി കൗണ്‍സില്‍ ഇന്ത്യ ചെയര്‍‌മാന്‍ ജോര്‍ജ്ജ് കുളങ്ങളര ക്ലാസെടുത്തു.പൈപ്പുകള്‍ വിതരണം ചെയ്തു.പൈപ്പുകള്‍ സ്ഥാപിച്ചു.

 
ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തില്‍ പച്ചക്കറി കൃഷിയും സ്കൂള്‍ ഗാര്‍‍ഡനും സംരക്ഷിച്ചു വരുന്നു.

Monday, 10 June 2013


പരിസ്ഥിതി ദിനം
5/6/12 ന് ലോകപരിസ്ഥിതിദിനത്തോടനബന്ധിച്ച് കുട്ടികളില്‍ പാരിസ്ഥിതിക ബോധം ജനിപ്പിക്കുന്നതിനായി സ്കൂള്‍ അസംബ്ലിയില്‍ ഇന്ദുമതിടീച്ചര്‍ (പ്ലസ്ടു) പ്രഭാഷണം നടത്തി.
കൗണ്‍സിലര്‍ വൃക്ഷത്തെനട്ട് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഉച്ചയ്ക്ക് എക്കോ ക്ലബ് അംഗങ്ങള്‍ക്ക് തൃശൂര്‍ സെന്റ് തോമസ് കോളേജ് പ്രൊഫസര്‍ ഡോ.ബാബുജോസഫ് പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ക്ലാസ്സ് എടുത്തു.


-->
2012-13 അധ്യയന വര്‍ഷത്തെ പ്രധാന പ്രവര്‍ത്തനങ്ങള്‍

  • പ്രവേശനോത്സവം
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍(ഇക്കോ,ഹെല്‍ത്ത്,സയന്‍സ്,സോഷ്യല്‍ സയന്‍സ്,ഗണിതം,ഐ.ടി.,വിദ്യാരംഗം,ഗാന്ധിദര്‍ശന്‍,ഡയറി)
  • ദിനാചരണങ്ങള്‍
  • ഗാന്ധിദര്‍ശന്‍ പ്രവര്‍ത്തനങ്ങള്‍
  • പ്രവര്‍ത്തി പരിചയം
  • കലാകായിക പ്രവര്‍ത്തനങ്ങള്‍
  • നേട്ടങ്ങള്‍
          തനത് പ്രവര്‍ത്തനങ്ങള്‍
  • ജീവന്റെ വഴി
  • വൈഖരി
  • നാളേക്കിത്തിരി ഊര്‍ജ്ജം
  • അക്ഷരമുറ്റം
  • നൈറ്റ് ക്ലാസ്സ്
  • ചലച്ചിത്ര ശില്‍പ്പശാല
  • പ്രദര്‍ശനങ്ങള്‍
     
-->
പ്രവേശനോത്സവം

2012ജൂണ്‍ 4ന് രാവല 9.30ന് പുതിയ അദ്ധ്യയനവര്‍ഷം
-->
ആരംഭിച്ചു. അറിവിന്റെ ആദ്യാക്ഷരം കുറിക്കാന്‍ ആദ്യമായിട്ടെത്തിയ ഒന്നാം ക്ലാസ്സിലെ കുഞ്ഞുങ്ങള്‍ക്ക് അക്ഷരദീപം പകര്‍ന്നു നല്‍കി പ്രവേശനോത്സവം കൗണ്‍സിലര്‍ ശ്രീ സി.കെ.സുബ്രഹ്മണ്യന്‍ ഉദ്ഘാടനം ചെയ്തൂ. പ്രിന്‍സിപാള്‍ കുട്ടികളെ സ്കൂളിന്റെ പേര് രേഖപ്പെടുത്തിയ അലങ്കാരതൊപ്പിധരിപ്പിച്ചു, കുഞ്ഞുങ്ങളെ സ്വീകരിച്ചു.അക്ഷരദീപം തെളിയിച്ചു. പി.ടി.എ, എം.പി.ടി.എ, പൂര്‍വ്വ വിദ്യാര്‍ത്ഥി അംഗങ്ങള്‍, സ്കൂള്‍ വികസന സമിതി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.



Wednesday, 28 September 2011

ANNUAL SPORTS 2011 - 2012

2011 - 2012 അധ്യയന വര്‍ഷത്തിലെ സ്പോര്‍ട്സ്  Sep- 26, 27 തിയതികളില്‍ നടത്തി.







 

Tuesday, 27 September 2011

NATIONAL AWARD 2010- 2011

2010 - 2011 ലെ ദേശീയ അധ്യാപക അവാര്‍ഡ് നേടിയ പി.ജെ.കുര്യന്‍ മാസ്ററര്‍ക്ക്  അഭിനന്ദനങ്ങള്‍.


 

ONAM CELEBRATION

ഓണാഘോഷം






 

IT TRAINING FOR PARENTS

17-9-2011 ന്  രക്ഷിതാക്കള്‍ക്ക്  IT  ട്രെയിനിങ്ങ് നല്‍കി


 

Tuesday, 13 September 2011

ICT AWARENESS PROGRAMME FOR PARENTS

WE CONDUCTED AN ICT AWRENESS PROGRAMME FOR PARENTS ON 13-9-2011 AT 1.30 PM.OUR DIVISION COUNCILLOR INAUGRATED THE FUNCTION AND H.M K.T THRESSIAMA TEACHER PRESIDED OVER THE FUNCTION.SITC JOSPHEENA TEACHER AND SASI MASTER DELIVERED SPEECHES. WE GAVE AWARENESS OF ICT EQUIPMENTS IN OUR SCHOOL AND THEIR USES. WE ALSO DISCUSSED ADVANTAGES AND DISADVANTAGES OF INTERNET . WE SHOWED HOW TO CHECK THE SITES STUDENTS HAVE VISITED IN THE  INTERNET AND ALSO GAVE PRACTICE TO  A FEW PARENTS.WE GAVE TIPS TO HELP THE STUDENTS TO PROTECT THEM FROM THE DANGERS OF INTERNET. WE GAVE A DESCRIPTION OF CYBER CELL AND CYBER CRIME. WE GAVE A BRIEF DESCRIPTION OF FREE SOFTWARE GNULINUX AND ITS ADVANTAGES OVER PROPRIETORY SOFTWARE. SASI MASTER TOOK A CLASS IN SOCIAL STUDIES USING ICT.WE HAVE DECIDED TO GIVE  IT TRAINING FOR SELECTED  PARENTS ON 17-9 2011IN OUR SCHOOL LAB WITH THE HELP OF SITC, JSITC AND IT CLUB MEMBERS.ABOUT 100 PARENTS WERE  PARTICIPATED IN THE FUNCTION.